Flash News

മലപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞു;നാട്ടുകാര്‍ ഭീതിയില്‍

മലപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞു;നാട്ടുകാര്‍ ഭീതിയില്‍
X


മലപ്പുറം: മലപ്പുറം താനൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ കടല്‍ അസാധാരണമായി ഉള്‍വലിഞ്ഞു. താനൂര്‍ താലൂക്കിലെ കോവര്‍മണ്‍ കടപ്പുറത്തും തിരൂരങ്ങാടിയിലെ സദ്ദാം ബീച്ച് അഴിമുഖത്തുമാണ് കടല്‍ അസാധാരണമായ രീതിയില്‍ ഉള്‍വലിഞ്ഞത്. താനൂരില്‍ നൂറു മീറ്ററോളം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. തിരൂരങ്ങാടിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് കടല്‍ ഉള്‍വലിഞ്ഞു.
സുനാമിക്ക് മുമ്പായി കടല്‍ ഇത്തരത്തില്‍ ഉള്‍വലിയാറുണ്ട് എന്നത് നാട്ടുകാരില്‍ ഭീതി പരത്തിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ സുനാമിക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it