Flash News

മലപ്പുറത്ത് ഏഴു കോടിയുടെ ലഹരിമരുന്നുവേട്ട, പിടിയിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിമുക്തഭടനും

മലപ്പുറത്ത് ഏഴു കോടിയുടെ ലഹരിമരുന്നുവേട്ട, പിടിയിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിമുക്തഭടനും
X


മലപ്പുറം : മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏഴു കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ആറ് കോടി വിലവരുന്ന കെറ്റമിനുമായി അരീക്കോട് അഞ്ച് പേരും ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി മഞ്ചേരിയില്‍ അഞ്ചു പേരുമാണ് പിടിയിലായത്. ചെന്നൈ സ്വദേശി അശോക് കുമാര്‍ (23, വാസുദേവന്‍ (53 തമിഴ്‌നാട് നടരാജന്‍ (40, കണ്ണന്‍ (44. ശിവദാസന്‍ (44) എന്നിവരാണ് കെറ്റമിനുമായി പിടിയിലായത്. പാര്‍ട്ടികളിലും മറ്റും ശീതളപാനീയത്തില്‍ കലര്‍ത്തിക്കൊടുത്ത് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നതിനാല്‍ 'ബലാല്‍സംഗ മരുന്ന് ' എന്നറിയപ്പെടുന്ന നിരോധിത ലഹരിവസ്തുവാണ് കെറ്റമിന്‍.
ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനുമടക്കം അഞ്ച് പേരാണ് മഞ്ചേരിയില്‍ പിടിയിലായത്. വിമുക്തഭടനായ രാജസ്ഥാന്‍ സ്വദേശി ശ്യാം ജഗ്ഗു എന്ന രാജു (39), സര്‍ക്കാര്‍ ജീവനക്കാരന്‍ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫാസില്‍ (36), കൊടിയത്തൂര്‍ സ്വദേശി അഷറഫ് (45)കര്‍ണാടക സ്വദേശികളായ കാര്‍ത്തിക് (28) നവീന്‍ (30) എന്നിവരുമാണ് പിടിയിലായത്.
Next Story

RELATED STORIES

Share it