മലപ്പുറത്തെ ഷാജിദിന്റെ മരണം: യുവജന കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: മലപ്പുറത്തെ ക്ലാരി പണിക്കര്‍പ്പടി പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഷാജിദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചതിലും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെയും മനോവിഷമത്തിലാണ് ഷാജിദ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം കല്‍രിമുച്ചിക്കലിലെ ഒരു വീടിന് സമീപത്ത് അസമയത്ത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഷാജിദിനെ പിടികൂടിയത്. മര്‍ദിച്ച ശേഷം കൈയും കാലും കഴുത്തും കെട്ടിയിട്ട നിലയിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. ജില്ലാ പോലിസ് മേധാവിയോട് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. യുവജന കമ്മീഷന്‍ അംഗം അബ്ദുള്ള നവാസ് കുടുംബത്തെ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it