malappuram local

മലപ്പുറത്തെ മുഴുവന്‍ ക്ലാസ്മുറികളും ലൈബ്രറികളാക്കണം : എ പി ഉണ്ണികൃഷ്ണന്‍



കൊണ്ടോട്ടി: ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ് മുറികള്‍ ലൈബ്രറിയാക്കണമെന്നും ഡിജിറ്റല്‍ സൗകര്യങ്ങള്‍വര്‍ദ്ധിക്കുമ്പോളും വായനയുടെ പ്രാധാന്യം കുറയുന്നില്ലെനും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൊണ്ടോട്ടി ഇ എംഇഎ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച ക്ലാസ് റൂം ലൈബ്രറി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളിലെ ഏറ്റവും സുപ്രധാനമായ ഗുണം വായനയാണെന്നും വായനയെ പ്രോത്സാഹിപ്പിക്കാന്‍ ക്ലാസ് ലൈബ്രറികള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലും ആരംഭിക്കുന്ന ക്ലാസ് ലൈബ്രറി പദ്ധതിയുടെ ആദ്യ ലൈബ്രറി  പത്ത് ഐ ക്ലാസ് ലീഡര്‍മാരായ സി ടി അനീസ, സി പി അന്‍സാദ് എന്നിവരില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിച്ചാണ്  തുടക്കം കുറിച്ചത്.  ടീച്ചര്‍ ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it