മലപ്പുറത്തും വൈറല്‍ പനി മരണം

തിരൂരങ്ങാടി: വൈറല്‍ പനി ബാധിച്ച് മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊട് മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു (36), തെന്നല മണ്ണത്തനാട്ടു കോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത (23), ചട്ടിപ്പറമ്പിലെ മുഹമ്മദ് ശിബിലി (11)  എന്നിവരാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ സിന്ധുവിനെ രണ്ടു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ മരിക്കുകയായിരുന്നു. ഹരിദാസനാണ് സിന്ധുവിന്റെ പിതാവ്. മാതാവ്: തങ്ക. മക്കള്‍: ആദിത്യ, ശ്യാദി, ആരാധ്യ. ഷിജിതയുടെ പിതാവ്: അയ്യപ്പന്‍. മാതാവ്: കാളി. മക്കളില്ല. സഹോദരന്‍: മനോജ്.
മരണ കാരണം  നിപ വൈറസാണെന്ന് സംശയമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗം പറഞ്ഞു. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it