Flash News

മലപ്പുറത്തിന്റെ 'വാമോസ് ലിയോ' പങ്കുവച്ച് മെസ്സി

പൊന്നാനി: മലപ്പുറത്തിന്റെ അര്‍ജന്റീനിയന്‍ ആരാധന ഒടുവില്‍ സാക്ഷാല്‍ മെസ്സിയും അംഗീകരിച്ചു. അര്‍ജന്റീനിയ ന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയോടുള്ള മലപ്പുറത്തുകാരുടെ സ്നേഹം പരസ്യമായ രഹസ്യമാണ്. നാട്ടിലെ അങ്ങാടികളിലും നാല്‍ക്കവലകളിലുമെല്ലാം ലോകകപ്പ് പ്രമാണിച്ച് താരമാണ് ലയണല്‍ മെസ്സി. എന്നാല്‍, മലയാളികളുടെ ഈ മെസ്സിപ്രേമം ഒടുവില്‍ താരം തിരിച്ചറിഞ്ഞിരിക്കുന്നു.
മലപ്പുറത്തിന്റെ 'വാമോസ് ലിയോ' പങ്കുവച്ച് സാക്ഷാല്‍ മെസ്സി തന്നെ രംഗത്തുവന്നിരിക്കുകയാണ്. ലോകം മുഴുവനുമുള്ള ആരാധകര്‍ അര്‍ജന്റീനിയന്‍ ടീമിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയിലാണ് മലപ്പുറത്തെ ആരാധകരെയും ഉള്‍പ്പെടുത്തി മെസ്സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ജന്റീനിയന്‍ ടീമിന് ആവേശം പകര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ 'വാമോസ് അര്‍ജന്റീന', 'വാമോസ് ലിയോ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
അതിനിടയിലാണ് ഒരു വാമോസ് മലപ്പുറം അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവര്‍ ഫേസ്ബുക്കിലിട്ടത്. ഇതാണിപ്പോള്‍ മെസ്സിയും അംഗീകരിച്ചത്.
മെസ്സിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ അപ്പോള്‍ തന്നെ വീഡിയോ ഫേസ്ബുക്ക് വഴി പങ്കുവച്ചു. ഇവര്‍ ചിത്രീകരിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. സാക്ഷാല്‍ മെസ്സി തങ്ങളെ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളടക്കമുള്ള ഫുട്‌ബോള്‍ ആരാധകര്‍.
Next Story

RELATED STORIES

Share it