മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പ്:ഹൈക്കോടതിഹരജി തള്ളി
BY kasim kzm15 Jun 2018 1:06 AM GMT
kasim kzm15 Jun 2018 1:06 AM GMT
കൊച്ചി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച എ കെ ഷാജിയുടെ പുനപ്പരിശോധനാ ഹരജിയാണു സിംഗിള്‍ബെഞ്ച് തള്ളിയത്. നാമനിര്‍ദേശക പത്രികയോടനുബന്ധിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് സംബന്ധിച്ച കോളം പൂരിപ്പിച്ചില്ലെന്നായിരുന്നു ഹരജിക്കാരന് വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് കണ്ടു കോടതി ഹരജി തള്ളിയിരുന്നു. ഈ വിധി പുനപ്പരിശോധിക്കാനാണു പുതിയ ഹരജി നല്‍കിയിരുന്നത്. പുനപ്പരിശോധനാ ഹരജി സംബന്ധിച്ച ചില കാര്യങ്ങള്‍ വാദംകേള്‍ക്കലിനിടെ കോടതി ചോദിച്ചു. പക്ഷേ, ഒരു ക്ലാര്‍ക്കാണ് തനിക്ക് പരാതി തയ്യാറാക്കി നല്‍കിയതെന്നും വിശദീകരിക്കാനാവില്ലെന്നും ഹരജിക്കാരന് അറിയിച്ചു. തുടര്‍ന്നാണ് പുനപ്പരിശോധനാ ഹരജിയും തള്ളിയത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT