മലപ്പുറം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം പുനസ്ഥാപിച്ചു

മലപ്പുറം: മലപ്പുറം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം പുനസ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. ഡിസംബര്‍ 31 വരെ കെട്ടിടത്തിന്റെ ലീസ് പുതുക്കാനും ഉത്തരവായി. 2006ലാണ് പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇക്കഴിഞ്ഞ നവംമ്പര്‍ 30നാണ് മലപ്പുറം ഓഫിസ് കോഴിക്കോട് ഓഫിസില്‍ ലയിപ്പിച്ചത്. പാസ്‌പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായാണ് മരവിപ്പിച്ചത്. ഈ മാസം അവസാനം വരെ നിലവിലുള്ള രീതിയില്‍ പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് തന്നെ പ്രവര്‍ത്തിക്കുമെന്നു കേന്ദ്ര ഡെപ്യൂട്ടി പാസ്‌പോര്‍ട്ട്് ഓഫിസര്‍ സാഹിബ് സിങ് വ്യക്തമാക്കി. ഇതുസംബന്ധിച്ചു മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് കത്തയച്ചു. ഈ മാസം 31ന് ശേഷം ഇതുസംബന്ധിച്ച് അടുത്ത നടപടി സ്വീകരിക്കും.
Next Story

RELATED STORIES

Share it