മലപ്പുറം പ്രസ്ക്ലബ്ബിലെ ആര്‍എസ്എസ് ആക്രമണം:രണ്ടുപേര്‍ അറസ്റ്റില്‍
BY sruthi srt4 May 2018 4:53 AM GMT
X
sruthi srt4 May 2018 4:53 AM GMT
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസുകാരെ വാഴക്കാട് നിന്ന് അറസ്റ്റ്് ചെയ്തതായി സിഐ അറിയിച്ചു.വാഴക്കാട് കല്ലിക്കുത്തൊടി ഷിബു,നടത്തലക്കണ്ടി ദിലീപ് കുമാര്‍ എ്ന്നിവരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനെ (23) ആര്‍എസ് എസ് പ്രവര്‍ത്തകര്‍ പ്രസ്ക്ലബ്ബില്‍ കയറി ആക്രമിക്കുകയും തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ സംഘം പത്തു മിനിറ്റോളം പ്രസ്ക്ലബ്ബില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
പരിക്കേറ്റ ഫുആദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ ആര്‍എസ്എസ് ജില്ലാ ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് പ്രകടനം നടത്തിയത്. മലപ്പുറം പ്രസ് ക്ലബ്ബിന് മുന്നിലെത്തിയപ്പോള്‍ പ്രകടനത്തെ മറികടന്നു പോവുകയായിരുന്ന ബൈക്ക്യാത്രികനെ തടഞ്ഞുവച്ച് ആക്രമിക്കുകയും ബൈക്ക് ഉള്‍പ്പെടെ മറിച്ചിടുകയും ചെയ്തു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ആനക്കയം പെരിമ്പലം സ്വദേശി അബ്ദുല്ല ഫവാസിനെ (28) നിലത്തിട്ട് ചവിട്ടി. ഈ ദൃശ്യം പ്രസ്ക്ലബ്ബിന് അകത്തുനിന്ന് പകര്‍ത്തുന്നതിനിടെയാണ് ഫുആദിന് നേരെ ആക്രമണമുണ്ടായത്. ചന്ദ്രിക റിപോര്‍ട്ടര്‍ ഷഹബാസിന് നേരെയും ആക്രമണ ശ്രമമുണ്ടായി. ഫുആദിനെ കഴുത്തിന് പിടിച്ച് തള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയുമായിരുന്നു. പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കുറുവടികളും മാരകായുധങ്ങളുമായി പ്രസ് ക്ലബ്ബിലേക്ക് ഇരച്ചുകയറിയത്. ചിലര്‍ മുഖം തൂവാലകൊണ്ട് മറച്ചിരുന്നു. കസേരകള്‍ വലിച്ചിടുകയും പ്രസ്ക്ലബ്ബിലെ വാര്‍ത്താ പെട്ടികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലിസ് സ്ഥലത്തെത്തിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. കേസ് ജില്ലാ പോലിസ് സൂപ്രണ്ട് നേരിട്ട് ഏറ്റെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ്പി ദേബേഷ്കുമാര്‍ ബെഹ്റ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കേരള പത്രപ്രവര്‍ത്തക യൂനിയനും വിവിധ സംഘടനകളും പ്രകടനം നടത്തി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT