malappuram local

മലപ്പുറം നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ തുടങ്ങി

മലപ്പുറം: മാലിന്യം നീക്കംചെയ്ത് രോഗം തടയാന്‍ മലപ്പുറം നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ തുടങ്ങി. മഴക്കാല രോഗങ്ങളെ തടയാന്‍ വാര്‍ഡുതലങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും. വാര്‍ഡുതല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 40 വാര്‍ഡുകളിലും വരും ദിവസങ്ങളില്‍ ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിക്കും. വാര്‍ഡിലെ മുഴുവന്‍ മാലിന്യവും സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് നീക്കംചെയ്യും. വാര്‍ഡുതല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വമിഷന്‍ അനുവദിച്ച തുകയില്‍ നിന്നു ഇതിന് പണം ചെലവഴിക്കും. മുനിസിപ്പല്‍തല ഉദ്ഘാടനം മുനിസിപ്പല്‍ കോംപൗണ്ടില്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല നിര്‍വഹിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ റജീന ഹുസയ്ന്‍, കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, ഹാരിസ് ആമിയന്‍, മുസ്തഫ എന്ന നാണി, സി ഡി എസ് പ്രസിഡന്റ് ജമീല, മുനിസിപ്പല്‍ എന്‍ജിനീയര്‍ ബാലസുബ്രമണ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സക്കീര്‍, റിയാസ്, റഷീദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it