malappuram local

മലപ്പുറം-തിരൂരങ്ങാടി ആര്‍ടി ഓഫിസിലെ സേവനങ്ങള്‍ ഭാഗികമായി നിര്‍ത്തി

മലപ്പുറം/തിരൂരങ്ങാടി: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ ജില്ലാ ആര്‍ടിഓഫിസിലേയും തിരൂരങ്ങാടി സബ് ആര്‍ടി ഓഫിസിലേയും പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തി. ഈ മാസം എട്ടുവരെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. രണ്ടാം ശനിയാഴ്ചയും ഞായറുമുള്ള അവധി ദിവസങ്ങള്‍ക്ക് ശേഷം 11നാണ് ഓഫിസ് പ്രവര്‍ത്തനം പൂര്‍ണാര്‍ത്ഥത്തില്‍ ആരംഭിക്കുകയുള്ളു. ഡ്രൈവിങ് ടെസ്റ്റ്, ലേണിങ് ടെസ്റ്റ്, പുറത്തെ കൗണ്ടറുകള്‍, ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ എന്നിവ ഉണ്ടാവില്ല.
എന്നാല്‍ ഓഫിസ് പ്രവര്‍ത്തിക്കും. കോഴിക്കോട് ജില്ലയിലെ ആര്‍ടിഓഫിസുകളില്‍ സേവനങ്ങള്‍ നിയന്ത്രിച്ചതോടെ അവിടെ നിന്നുള്ള അപേക്ഷകര്‍ മലപ്പുറത്തേയ്ക്കു വന്നിരുന്നു. ഇതുമൂലം കഴിഞ്ഞ ദിവസം കനത്ത തിരക്ക് ജില്ലയിലെ സബ് ആര്‍ടിഒ ഓഫിസുകളിലും ജില്ലാ ആര്‍ടിഓഫിസിലും ഉണ്ടായിരുന്നു.
ജനങ്ങളുടെ പരസ്പര സമ്പര്‍ക്കം പരമാവധി കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. മലപ്പുറത്തും തിരൂരങ്ങാടിയിലുമാണ് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിയതെന്ന് ആര്‍ടിഒ കെ മാണി പറഞ്ഞു. മറ്റു സബ് ആര്‍ടിഓഫിസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it