മലപ്പുറം ജില്ലാ വിഭജനം നിയമസഭയില്‍ ഉന്നയിക്കാന്‍ ലീഗ് ആര്‍ജവം കാണിക്കണം: എസ്ഡിപിഐ
BY kasim kzm13 Jun 2018 4:19 AM GMT
kasim kzm13 Jun 2018 4:19 AM GMT
മലപ്പുറം: വികസനത്തിനും പുരോഗതിക്കും മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആത്മാര്‍ഥമാണെങ്കില്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ മുസ്്‌ലിംലീഗ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് ജില്ലാ വിഭജനമല്ലാതെ പരിഹാരമില്ലെന്ന് 2010ല്‍ എസ്ഡിപിഐ നിര്‍ദേശിച്ചപ്പോ അന്നതിനെ പരസ്യമായും രഹസ്യമായും എതിര്‍ത്ത മുസ്്‌ലിംലീഗ് മലപ്പുറം ജനതയോട് മാപ്പു പറയണം.
വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് മലപ്പുറം ജില്ല നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ദീര്‍ഘവീക്ഷണമില്ലാതെ ജില്ലയിലെ സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ നടത്തിയ വികസനവായാടിത്തമാണ്. 45 ലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ജനകീയ ആവശ്യത്തെ വിഘടനവാദമായും മറ്റും ചിത്രീകരിച്ചവര്‍ മലപ്പുറത്ത് വികസനം വരുന്നതു തടയാനാണ് കാലങ്ങളായി ശ്രമിച്ചു കൊണ്ടിരുന്നത്.
2010 മുതല്‍ ജില്ലാ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ സമരപരിപാടികളിലൂടെ എസ്ഡിപിഐ മുന്നോട്ടുവച്ച ജില്ലാ വിഭജനമെന്ന ആവശ്യം പഠിക്കാന്‍ ഒരു വ്യാഴവട്ടക്കാലം ചിലവഴിക്കേണ്ടി വന്ന മുസ്്‌ലിംലീഗ് ജില്ലയെ പുറകോട്ട് നയിക്കുന്ന നിലപാടുകള്‍ തിരുത്തി ജില്ലാ വിഭജനമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കാന്‍ ഇനിയും കാലതാമസം വരുത്തരുതെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT