മലപ്പുറം: കേന്ദ്ര റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടം പിടിച്ച മലബാറിന്റെ സ്വപ്‌നപദ്ധതിയായ നിലമ്പൂര്‍-നഞ്ചംകോട് മൈസൂരു പാത വീണ്ടും സാങ്കേതിക കുരുക്കിലേക്ക്. സര്‍വേ മേല്‍നോട്ടം വഹിച്ചിരുന്ന ഡിഎംആര്‍സിയെ പദ്ധതിയില്‍ നിന്ന് നീക്കിയതോടെയാണ് പാത പ്രതിസന്ധിയിലായത്. കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുക വഴി പുതിയ വാണിജ്യ ഹബ് തുറക്കാനാവുമെന്ന കണ്ടെത്തലാണ് നിലമ്പൂര്‍-നഞ്ചംകോട് പാതയ്ക്കു വേണ്ടിയുള്ള ആവശ്യം ഉയരാന്‍ കാരണം. റെയില്‍വേയുടെ പിങ്ക് ബുക്കില്‍ നിലമ്പൂര്‍-നഞ്ചംകോട് പാത ഇടം പിടിക്കുകയും ചെയ്തു. റെയില്‍വേ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ രേഖപ്പെടുത്തുന്ന പുസ്തകമാണിത്. പദ്ധതി നടപ്പില്‍ വരുത്തുന്നതിനായി 2017 മാര്‍ച്ച് 17നു കേരളത്തിലെയും കര്‍ണാടകയിലെയും ഉന്നത ഉേദ്യാഗസ്ഥര്‍ ബംഗളൂരു വികാസ് സൗധയില്‍ സംയുക്ത യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ തലശ്ശേരി മൈസൂരു പാതയെ ഒരു പുതിയ പദ്ധതിയാക്കി മുന്നോട്ടുപോവുകയായിരുന്നു. ഇതിന്റെ സര്‍വേ നടപടിക്ക് പണവും കണ്ടെത്തി. എന്നാല്‍, നേരത്തേ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ നടന്ന നിലമ്പൂര്‍-നഞ്ചംകോട് സര്‍വേക്ക് ചെലവായ രണ്ടു കോടി രൂപ സര്‍ക്കാര്‍ നല്‍കിയില്ല. ഇതിനെതിരേ മുന്‍ എംപി പി സി തോമസ് സര്‍ക്കാരിനെതിരേ കേരള ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. തലശ്ശേരി-മൈസൂരു പാതയ്ക്ക് അനുകൂല റിപോര്‍ട്ട് നല്‍കാന്‍ തയ്യാറാവാതെ വന്നതോടെയാണ് നിലമ്പൂര്‍-നഞ്ചംകോട് റെയില്‍പ്പാത പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ സര്‍ക്കാര്‍ മാറ്റിയതെന്ന് നിലമ്പൂര്‍-നഞ്ചംകോട് റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സി മുഹമ്മദലി ആരോപിച്ചു.

മലപ്പുറം: കേന്ദ്ര റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടം പിടിച്ച മലബാറിന്റെ സ്വപ്‌നപദ്ധതിയായ നിലമ്പൂര്‍-നഞ്ചംകോട് മൈസൂരു പാത വീണ്ടും സാങ്കേതിക കുരുക്കിലേക്ക്. സര്‍വേ മേല്‍നോട്ടം വഹിച്ചിരുന്ന ഡിഎംആര്‍സിയെ പദ്ധതിയില്‍ നിന്ന് നീക്കിയതോടെയാണ് പാത പ്രതിസന്ധിയിലായത്. കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുക വഴി പുതിയ വാണിജ്യ ഹബ് തുറക്കാനാവുമെന്ന കണ്ടെത്തലാണ് നിലമ്പൂര്‍-നഞ്ചംകോട് പാതയ്ക്കു വേണ്ടിയുള്ള ആവശ്യം ഉയരാന്‍ കാരണം.
റെയില്‍വേയുടെ പിങ്ക് ബുക്കില്‍ നിലമ്പൂര്‍-നഞ്ചംകോട് പാത ഇടം പിടിക്കുകയും ചെയ്തു. റെയില്‍വേ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ രേഖപ്പെടുത്തുന്ന പുസ്തകമാണിത്. പദ്ധതി നടപ്പില്‍ വരുത്തുന്നതിനായി 2017 മാര്‍ച്ച് 17നു കേരളത്തിലെയും കര്‍ണാടകയിലെയും ഉന്നത ഉേദ്യാഗസ്ഥര്‍ ബംഗളൂരു വികാസ് സൗധയില്‍ സംയുക്ത യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ തലശ്ശേരി മൈസൂരു പാതയെ ഒരു പുതിയ പദ്ധതിയാക്കി മുന്നോട്ടുപോവുകയായിരുന്നു. ഇതിന്റെ സര്‍വേ നടപടിക്ക് പണവും കണ്ടെത്തി. എന്നാല്‍, നേരത്തേ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ നടന്ന നിലമ്പൂര്‍-നഞ്ചംകോട് സര്‍വേക്ക് ചെലവായ രണ്ടു കോടി രൂപ സര്‍ക്കാര്‍ നല്‍കിയില്ല. ഇതിനെതിരേ മുന്‍ എംപി പി സി തോമസ് സര്‍ക്കാരിനെതിരേ കേരള ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.
തലശ്ശേരി-മൈസൂരു പാതയ്ക്ക് അനുകൂല റിപോര്‍ട്ട് നല്‍കാന്‍ തയ്യാറാവാതെ വന്നതോടെയാണ് നിലമ്പൂര്‍-നഞ്ചംകോട് റെയില്‍പ്പാത പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ സര്‍ക്കാര്‍ മാറ്റിയതെന്ന് നിലമ്പൂര്‍-നഞ്ചംകോട് റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സി മുഹമ്മദലി ആരോപിച്ചു.
Next Story

RELATED STORIES

Share it