മലപ്പുറം അപകടം: ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് കാരണമെന്ന് സൂചന
BY midhuna mi.ptk9 Jan 2018 7:55 AM GMT
X
midhuna mi.ptk9 Jan 2018 7:55 AM GMT
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് പേര് മരിക്കാനിടയായത് ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതിനാലെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് മുന്‍പ് തന്നെ ഡ്രൈവര്‍ മുസ്തഫ(64)ക്ക് പക്ഷാഘാതം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ മുസ്തഫയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയില്‍ രാവിലെ 9 മണിയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരാണ് മരിച്ചത്. 10 വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാകടയില്‍ നിന്ന് കൊപ്ര കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ബൈക്കിലിടിക്കുകയും പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറി ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT