Flash News

മലക്കംമറിഞ്ഞ് കണ്ണന്താനം; മുന്നറിയിപ്പ് നേരത്തെ നല്‍കി

മലക്കംമറിഞ്ഞ് കണ്ണന്താനം; മുന്നറിയിപ്പ് നേരത്തെ നല്‍കി
X


തിരുവനന്തപുരം: പറഞ്ഞത്രയും ഒറ്റ മണിക്കൂറിനുള്ളില്‍ മാറ്റിപ്പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബര്‍ മുപ്പതിനാണ് നല്‍കിയത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കണ്ണന്താനം പറഞ്ഞത്. എന്നാല്‍, മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്ന് അല്‍ഫോന്‍സ് കണ്ണന്താനം വിഴിഞ്ഞത്ത്
പറഞ്ഞു. ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് തന്നെ അറിയിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പറഞ്ഞതിന് നേരെ വിപരീതമായാണ് കണ്ണന്താനം വിഴിഞ്ഞത്ത് പറഞ്ഞത്. ചുഴലിക്കാറ്റ് സംബന്ധിച്ച് നവംബര്‍ 30നാണ് മുന്നറിയിപ്പ് നല്‍കിയതെന്നും നേരത്തെ മുന്നറിയിപ്പ് ലഭിക്കാതിരുന്നിട്ടും സംസ്ഥാനം മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും കണ്ണന്താനം നേരത്തെ പറഞ്ഞിരുന്നു.
അതേസമയം,ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിവേദനം ലഭിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്താനാകില്ലെന്ന് കണ്ണന്താനം വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മല്‍സ്യതൊഴിലാളികളെകൂടി രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിലെത്തും. മൂന്നു മണിയോടെ തിരുവനന്തപുരത്തെത്തുന്ന മന്ത്രി കന്യാകുമാരിയിലേക്ക് പോകും.
Next Story

RELATED STORIES

Share it