World

മറിയ കൊടുങ്കാറ്റ്: തായ്‌വാനില്‍ സ്‌കൂളുകളും ഓഫിസുകളും അടച്ചു

തായ്‌പേയ്: മറിയ ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് തായ്‌വാനില്‍ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ച രാവിലെയോടെ മറിയ ചുഴലിക്കാറ്റ് അതിശക്തമായി വടക്കന്‍ തായ്‌വാനില്‍ ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴയോടൊപ്പമെത്തുന്ന കൊടുങ്കാറ്റ് കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാവുമെന്നും മുന്നറിയിപ്പു നല്‍കി.
യിലാന്‍ അടക്കം അഞ്ചു നഗരങ്ങളിലെ സ്‌കൂളുകള്‍ക്കാണ് സര്‍ക്കാര്‍ അവധി നല്‍കിയത്. രാജ്യത്തെ പ്രധാന കാര്‍ഷിക കേന്ദ്രങ്ങളിലൊന്നായ യിലാനിലെ പാടങ്ങളില്‍ നിന്നു കര്‍ഷകര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
കീലിങിലെ തീരത്തുനിന്നു മല്‍സ്യത്തൊഴിലാളികളെയും ഒഴിപ്പിച്ചു. ചൊവ്വാഴ്ച 70ഓളം വിമാന സര്‍വീസുകളാണ്‌റദ്ദാക്കിയത്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു പ്രധാനമന്ത്രി വില്യം ലായ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it