Flash News

മറാത്തി സിനിമാ നിര്‍മാതാവ് ജീവനൊടുക്കി



പൂനെ: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മറാത്തി ചലച്ചിത്ര നിര്‍മാതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ധോല്‍ താഷെ എന്ന മറാത്തി ചലച്ചിത്രത്തിന്റെ നിര്‍മാതാവായ അതുല്‍ താപ്കിര്‍ ആണ് ആത്മഹത്യ ചെയ്തത്. ഭാര്യ തനിക്കും അച്ഛനുമെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും സിനിമ ബോക്‌സ് ഓഫിസില്‍ വിജയമാവാതെ ധാരാളം പണം തനിക്ക് നഷ്ടം വന്നിട്ടുണ്ടെന്നും അതുല്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പിമ്പിള്‍ നില്‍കാഹ് സ്വദേശിയായ അതുലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡക്കാന്‍ ജിംഖാനയിലെ പോലിസുദ്യോഗസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it