Idukki local

മറയൂര്‍ സ്റ്റേഷനില്‍ വനിതാ പോലിസുകാരില്ല

തൊടുപുഴ: മറയൂര്‍ സ്‌റ്റേഷനില്‍ വനിതാ പോലിസുകാരില്ല. 28 ആദിവാസി കുടികളുള്ള, തമിഴ് സ്ത്രീകളേറെയുള്ള സ്ഥലമാണ് മറയൂര്‍.സ്‌റ്റേഷനില്‍ മൂന്ന് വനിത പോലിസുകാരുടെ ഒഴിവാണുള്ളത്.30ലധികം പോലിസുകാരാണിവിടെ ജോലി ചെയ്യുന്നത്.
ഇങ്ങോട്ട് സ്ഥലം മാറ്റവും പോസ്റ്റിങും ലഭിക്കുന്ന വനിത പോലിസുകാര്‍ ഇവിടെ ജോലിക്കെത്താറില്ല.സ്വാധീനമുപയോഗിച്ച് മറ്റിടങ്ങളിലേക്ക് പോകുകയാണ് പതിവ്. സ്‌റ്റേഷനിലെ അസൗകര്യങ്ങളും തമിഴ്‌നാടിനോട് അടുത്ത് കിടക്കുന്നതുമാണ് മറയൂരില്‍ നിന്നു വനിത പോലിസുകാരെ അകറ്റുന്നത്.
ഇങ്ങോട്ട് തൊടുപുഴയില്‍ നിന്നും എത്തണമെങ്കിലും ഉദ്ദേശം 6.30 മണിക്കൂര്‍ യാത്ര ചെയ്യണം. വാഹന സൗകര്യക്കുറവും താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതും പോലിസുകാരെ അലട്ടുന്നു.
വനം വകുപ്പിനും നൂറ് കണക്കിന് ജീവനക്കാരുള്ള ഇടമാണ്. കാന്തല്ലൂര്‍,പട്ടികാട്,കീഴാന്തൂര്‍,ചിന്നാര്‍ തുടങ്ങിയ സ്ഥലങ്ങളും ഈ സ്‌റ്റേഷനു കീഴില്‍ വരുന്നതാണ്. സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കുറ്റ കൃത്യങ്ങളില്‍ സ്ത്രീകളടക്കം പ്രതികളാവുന്നുണ്ട്.
ഇവരെ പിടികൂടുന്നതിനും പരിശോധന നടത്തുന്നതിനും വനിത പോലിസിന്റെ സേവനം ആവശ്യമാണ്.
ഈ സാഹചര്യത്തില്‍ വനിത പോലിസിന്റെ അഭാവം മറയൂര്‍ പോലിസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.തമിഴ് ആധിപത്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക പരിഗണനയുള്ള സംസ്ഥാനത്തെ സ്‌റ്റേഷനുകളില്‍ ഒന്നു കൂടിയാണ് മറയൂര്‍.
Next Story

RELATED STORIES

Share it