Flash News

മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി : നടപടികള്‍ അന്തിമഘട്ടത്തില്‍



തൊടുപുഴ: മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി നേടാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. കര്‍ഷകരില്‍ നിന്നുള്ള വിവരശേഖരണം പൂര്‍ത്തിയാക്കി സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയാണു നടപടികള്‍ക്കു നേതൃത്വം വഹിക്കുന്നത്. ഗുണനിലവാരമുള്ള ശര്‍ക്കര ജനങ്ങള്‍ക്ക് ലഭ്യമാക്കുക യും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി നല്‍കുന്നത്. സര്‍വകലാശാലയുടെ പട്ടാമ്പി കൃഷിഗവേഷണകേന്ദ്രം ഡയറക്ടറുടെ നേതൃത്വത്തില്‍ എട്ടുമാസംകൊണ്ടാണ് വിവരശേഖരണം പുര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it