Idukki local

മറയൂര്‍ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തി ഒറ്റയാന്‍



മറയൂര്‍: മറയൂരിലെ ജനവാസ കേന്ദ്രമായ കരിമുട്ടി ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങി ഭീതിപരത്തി. കരിമുമുട്ടി മുതല്‍ ബാബു നഗര്‍ വരയുള്ള ഭാഗങ്ങളിലെ താമസക്കാരെയാണ് ഒറ്റയാന്‍രാത്രിപത്തുമണി മുതല്‍ പുലര്‍ച്ചെ വരെ വിറപ്പിച്ചത്.രാത്രി പത്തുമണിക്ക് കരിമുട്ടിജോയിയുടെ പറമ്പില്‍ കണ്ട ഒറ്റയാന്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് ഒരു കിലോ മീറ്റര്‍അകലെ പെട്രോള്‍ പമ്പിന് സമിപത്തുള്ള ഉടയാരുടെ പറമ്പില്‍ നിന്നും തിരികെകാട്ടിലേക്ക് മടങ്ങിയത്. സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ചിട്ടുള്ളപറമ്പിലും കാട്ടാന കടന്നു. കരിമുട്ടി ജോയിയുടെറിസോര്‍ട്ടിലേക്കുള്ള കുടിവെള്ള പൈപ്പുകളുംകുടിവെള്ള ടാങ്കും ഒറ്റയാന്‍നശിപ്പിച്ചു  പൂച്ചെടികളും ഫലവൃക്ഷ തൈകളുംവ്യാപകമായി നശിപ്പിച്ചു.കഴിഞ്ഞ ഒരാഴ്ചയായി കരിമുട്ടി ബാബുനഗര്‍ കാരയൂര്‍ പ്രദേശങ്ങളില്‍ ഒറ്റയാന്‍ ഭീതി വിതച്ച് ചുറ്റിത്തിരിയുകയാണ്.സോളാര്‍ ഫെന്‍സിങ്ങ് നടത്തിയിട്ടുള്ളകൃഷിയിടങ്ങളില്‍ പോലുംഒറ്റയാന്‍ അതി വിദഗ്ധമായി കടന്നു കയറികൃഷി നശിപ്പിക്കുകയാണെന്ന്കര്‍ഷകനായ ഉടയാര്‍ പറയുന്നു.പലപ്പോഴും കര്‍ഷകര്‍ഒറ്റയാന്റെ മുന്നില്‍ നിന്നുംതലനാരിഴക്കാണ് രക്ഷപെടുന്നത്.ചിന്നാര്‍ വന്യ ജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങുളുടെ സംരക്ഷണത്തിനായി സൗരോര്‍ജ്ജ വേലി വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പദ്ധതി നടത്തിപ്പിലെ അശാസ്ത്രീയതയും ക്രമക്കേടും കാരണം ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സൗരോര്‍ജ്ജ വേലികര്‍ഷകര്‍ക്കുംപ്രദേശവാസികള്‍ക്കുംപ്രയോജനമില്ലാതെയായി.  കാട്ടാനയുടെ സാന്നിധ്യം മനസ്സിലാക്കി മറയൂരിലെ വനം വകൂപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാല്‍യാതൊരു വിധ സാഹായവും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല എന്ന് കരിമുട്ടി നിവാസികളുംവനാതിര്‍ത്തിയിലെ കര്‍ഷകരും പറയുന്നു. കൃഷി ഇടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനായി നിരവധി സംവിധാനങ്ങള്‍സര്‍ക്കാര്‍ മറയൂര്‍ മേഖലയിലെ വനം വകുപ്പ് ഓഫീസികളിലേക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ടെങ്കിലുംഉദ്യോഗസ്ഥര്‍ ഇവയൊന്നും കര്‍ഷകര്‍ക്കായി വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താറില്ല.
Next Story

RELATED STORIES

Share it