മറയൂര്‍ ചന്ദനക്കാടുകളില്‍ തീപടര്‍ന്ന് വന്‍ നാശം

മറയൂര്‍: മറയൂര്‍ ചന്ദനക്കാടുക ള്‍ക്കു തീപടര്‍ന്ന് വന്‍ നാശം. നിരവധി ചന്ദനമരങ്ങള്‍ കത്തിയമര്‍ന്നതായാണു പ്രാഥമിക വിവരം. മറയൂര്‍ ചന്ദന റിസര്‍വിലെ പോത്തടിമലയിലാണു കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെ കാട്ടുതീ പടര്‍ന്നത്. 100 ഹെക്ടറിലധികം വരുന്ന വനപ്രദേശം മണിക്കൂറുകള്‍ക്കുള്ളി ല്‍ കത്തിനശിച്ചു. പോത്തടി മലയുടെ താഴ്‌വാരത്തില്‍ നിന്നു ചുറ്റുപാടും പടര്‍ന്ന കാട്ടുതീ ചന്ദനമരങ്ങള്‍ ധാരാളമുള്ള ഭാഗങ്ങളിലേക്കു പടരുകയായിരുന്നു. കടുത്ത വേനലായതിനാല്‍ വളരെ പെട്ടെന്നു കാട്ടുതീ മറ്റു പ്രദേശങ്ങളിലേക്കു വ്യാപിച്ചു. പുല്‍മേടുകളിലാണ് ആദ്യം തീപടര്‍ന്നത്. വനപാലകര്‍, താല്‍കാലിക വാച്ചര്‍മാര്‍, പ്രദേശവാസികള്‍ എന്നിവര്‍ ഉള്‍പ്പെടെ അമ്പതംഗ സംഘം നടന്നെത്തിയാണ് വൈകുന്നേരം അഞ്ചുമണിയോടെ ചന്ദനക്കാടുകളിലെ തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനോടകം നിരവധി കാട്ടുമരങ്ങളും ചന്ദനമരങ്ങളും കത്തിനശിച്ചു. എന്നാല്‍ പുല്‍മേടുകളിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ ഇപ്പോഴും സാധ്യമായിട്ടില്ല.
Next Story

RELATED STORIES

Share it