Idukki local

മറയൂരില്‍ വനം വകുപ്പ് വാച്ചര്‍മാരെ ചന്ദനമാഫിയ ആക്രമിച്ചു



മറയൂര്‍:ഇടവേളയ്ക്ക് ശേഷംവനപാലകരെ ആക്രമിച്ച് ചന്ദന മാഫിയ വീണ്ടും രംഗത്ത്. മറയൂര്‍ ചന്ദന ഡിവിഷനിലെ  കാന്തല്ലൂര്‍ റേഞ്ചിലെ വനപാലകരായ രാജു, താല്‍ക്കാലിക വാച്ചറായ ശേഖര്‍ഇയാളുടെ ഭാര്യ പുനിത, മാരിയമ്മഎന്നിവരാണ് ചന്ദന മോഷണ കേസിലെ പ്രതികളുടെ ആക്രമണത്തിന് ഇരയായത്. കോവില്‍ക്കടവില്‍ നിന്നും കോളനി നിവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്നും സൗജന്യമായി വിതരണ ചെയ്ത സോളാര്‍ ലൈറ്റുകള്‍ വാങ്ങി വനത്തിനൂള്ളിലൂടെ പാളപ്പെട്ടി കോളനിയിലേക്ക് പോകുമ്പോഴാണ് കല്‍ക്കിണര്‍ ഭാഗത്ത് അഞ്ചംഗ സംഘം ആക്രമിച്ചത്. കോളനിയിലെ യുവാക്കളായ കുപ്പന്‍, ബിനൂ, ഉണ്ണികൃഷ്ണന്‍, വിമല്‍, അരുണ്‍കുമാര്‍ എന്നിവരാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. കമ്പി വടിയുള്‍പ്പെടെ ആയുധങ്ങളുമായിഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് തലക്ക് പരിക്കേറ്റ രാജുവിന്റെ നില ഗുരുതരമാണ്. പൊങ്ങമ്പള്ളി ആദിവാസി കോളനിയിലെരാജു ട്രൈബല്‍ വാച്ചര്‍ തസ്തികയില്‍ നിയമനം ലഭിച്ചതിനെ തുടര്‍ന്ന്കാന്തല്ലൂര്‍ സ്റ്റേഷനില്‍ ജോലിചെയ്തു വരികയാണ്.കോളനിയിലെ ശേഖര്‍ താല്‍ക്കാലിക വാച്ചറായി ദിവസ വേതന അടിസ്ഥാനത്തിലും ജോലിചെയ്യുന്നുണ്ട്.നിരവധി ചന്ദന മോഷണ കേസുകളിലെ പ്രതികളാണ്എന്നാല്‍ വനം വകൂപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. വനം വകുപ്പില്‍ ജോലി ലഭിച്ച രാജു, ശേഖര്‍ എന്നിവര്‍പ്രതികളെവനപാലകര്‍ക്ക്ഒറ്റികൊടുക്കുന്നതായി പുറത്തു നിന്നുള്ള ചിലര്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് ആക്രണം നടത്തിയതെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്നവര്‍ പറഞ്ഞു.വനത്തിനുള്ളില്‍ പരിക്കേറ്റ് കിടന്നവരെവനത്തിനുള്ളിലൂടെ ചുമന്നും പിന്നീട് വനം വകുപ്പിന്റെ വാഹനത്തിലുമാണ് മറയൂര്‍ ആശുപത്രിയിലെത്തിച്ചത്.
Next Story

RELATED STORIES

Share it