Idukki local

മറയൂരില്‍ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളില്‍



മറയൂര്‍: കാട്ടാന കൃഷി സ്ഥലത്തും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുമ്പോള്‍ പ്രദേശവാസികള്‍ക്ക് സന്ദേശം എത്തിക്കുന്നതിനായി കരിമുട്ടി ഭാഗത്ത് വനം വകുപ്പ്സ്ഥാപിച്ച് എലിഫന്റ് ഏര്‍ലി വാണിങ്ങ് സിസ്റ്റം പ്രവര്‍ത്തന സജ്ജമായില്ല. രണ്ടു മാസം മുന്‍പാണ് കരിമുട്ടി വളവില്‍ ടവര്‍ സ്ഥാപിക്കുകയുംആന ഇറങ്ങിയാല്‍സന്ദേശം എത്തിക്കുന്നതിനായികരിമുട്ടി പെരൂം കടവ് നിവാസികളില്‍ നിന്നുംമൊബൈല്‍ നമ്പര്‍ ശേഖരിക്കുകയും ചെയ്തത്.കാട്ടാന ഇറങ്ങുമ്പോള്‍ ടവറില്‍ ചുവപ്പ് ലൈറ്റ്മുന്നറിയിപ്പായി തെളിയുകയും കാട്ടാനയുടെ സ്ഥാനംസന്ദേശമായി മൊബൈല്‍ ഫോണില്‍ എത്തുകയും ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.കര്‍ഷകര്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തി വനപാലകരുടെ സഹായത്തോടെ ആനയെ തുരത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും മറയൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ല.ഒരാഴ്ചയിലേറയായി കരിമുട്ടിയിലും മറയൂരിന്റെ സമീപ പ്രദേശങ്ങളിലുംകാട്ടാനക്കൂട്ടം ഭീതി പരത്തി നാശനഷ്ടം വരുത്തുകയാണ്.ആര്‍ക്കും വനം വകുപ്പിന്റെ എസ്.എം.എസ് സന്ദേശം ലഭിച്ചിട്ടില്ല. ചുവപ്പ് ലൈറ്റ് തെളിയുമെന്ന് അവകാശപ്പെട്ട് സ്ഥാപിച്ച ടവറിന്റെ നൂറ് മീറ്റര്‍ അകലത്തിലുള്ള വീടിന്റെ മുറ്റത്ത് കാട്ടാന എത്തിയിട്ടുംഅപായ ലൈറ്റ് തെളിഞ്ഞില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി വിവിധ പദ്ധതികളാണ് വനം വകുപ്പ് മറയൂരില്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടിയജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. കാട്ടാനകളുടെ നീക്കത്തെ നിരീക്ഷിക്കാന്‍ വിദഗ്ധ സംഘം,തേനീച്ച പെട്ടികളും കമ്പികളും, കറ്റാര്‍ വാഴകള്‍ വനാതിര്‍ത്തികളില്‍ വച്ചുപിടിപ്പിക്കുക. മുള്ളുകള്‍ നിറഞ്ഞ കുറ്റിചെടികള്‍ കൊണ്ട് ജൈവവേലി, കടുവാ ശബ്ദം കേള്‍പ്പിക്കുന്ന ഉപകരണം, സൗരോര്‍ജ വേലിഎന്നിങ്ങനെ വിവിധ തരം പദ്ധതികളാണ്നടപ്പിലാക്കിയത്. എന്നാല്‍ ലക്ഷങ്ങള്‍മുടക്കിപ്രാവര്‍ത്തികമാക്കിയ പദ്ധതികള്‍ ഒന്നും ജനങ്ങള്‍ക്ക് ഉപകാര പ്രദമായില്ല. എന്നാല്‍ സര്‍ക്കാര്‍ സഹായം ഒന്നും വാങ്ങാതെചില കര്‍ഷകര്‍ സ്വന്തം നിലക്ക് സ്ഥാപിച്ച സൗരോര്‍ജ വേലികള്‍ വന്യമൃഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കൂകയും ചെയ്തു.മറയൂരിന് സമാനമായി കാട്ടന ശല്യം അടുത്തിടെരൂക്ഷമായ രാജക്കാട് , ചിന്നക്കാനാല്‍ മേഖലയില്‍ മറയുരില്‍ നടത്തി വന്‍ പരാജയമായഎസ്.എം.എസ്അലര്‍ട്ട്, ഏര്‍ലിങ്ങ് വാണിങ്ങ് സിസ്റ്റം എന്നിവയാണ് നടപ്പിലാക്കാന്‍ വനം വകുപ്പ് തയ്യാറായിരിക്കുന്നത്.എസ്.എം.എസ് സംവിധാനം ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പ്രയോജനം പോലും ചെയ്യില്ലെന്നാണ് മറയൂര്‍ നിവാസികളുടെ അനുഭവം . ഇവിടെ സമ്പൂര്‍ണ്ണ പരാജയമായ പദ്ധതിയാണ്ഏറെ കൊട്ടിഘോഷിച്ച് രാജക്കാട് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it