Flash News

മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാരിയെ കാണാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയെ തടഞ്ഞുവെച്ച് ആക്രമിച്ചതായി പരാതി

മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാരിയെ  കാണാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയെ തടഞ്ഞുവെച്ച് ആക്രമിച്ചതായി പരാതി
X
മലപ്പുറം:നാട്ടുകാരനായ യുവാവിന്റെ മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാരിയെ കാണാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയെയും സുരക്ഷാ കൗണ്‍സിലറെയും തടഞ്ഞുവച്ച് മര്‍ദ്ദിച്ചതായി പരാതി.

[caption id="attachment_322669" align="aligncenter" width="560"] ലയ[/caption]

നാട്ടുകാരനായ ഷിഹാബുദ്ധീനിന്റെ മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാരി ലയയെ സന്ദര്‍ശിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക റുബീനയെയും ട്രാന്‍സ്‌ജെന്റര്‍ സുരക്ഷാ കൗണ്‍സിലര്‍ മേരി നീതുവിനെയുമാണ് മര്‍ദ്ദിച്ചത്. ലയയെ കാണാന്‍ നാട്ടിലെത്തിയ ഇരുവരെയും ഷിഹാബുദ്ധീന്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് കേസെടുത്തു. നേരത്തെ ലയയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ഷിഹാബുദ്ധീനെതിരെയാണ് പോലീസ് വീണ്ടും കേസെടുത്തത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Next Story

RELATED STORIES

Share it