Idukki local

മര്‍ദനത്തില്‍ ഇതരസംസ്ഥാന തൊഴിലാളിക്കു പരിക്ക്

അടിമാലി: ഒരുദിവസം ജോലിക്കെത്താത്തതിന്റെ പേരില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കടയുമയുടെ ക്രൂരമര്‍ദ്ദനം. ബിഹാര്‍ സ്വദേശി മുഹമ്മദ് മുഫ്താഖാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പരിക്കേറ്റ ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കടയുടമ രാജകുമാരി തെക്കേരിക്കല്‍ കീരനെന്ന് വിളിക്കുന്ന രതീഷിനെയും ഇയാളുടെ രണ്ട് സുഹൃത്തുകളെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. രാജകുമാരിയില്‍ ഹോട്ടലും മാര്‍ക്കറ്റുമടക്കം നടത്തുന്ന തെക്കേരിക്കല്‍ രതീഷിന്റെ കടയില്‍ ബജിയുണ്ടാക്കുന്ന തൊഴിലാളിയായ മുഹമ്മദ് ഒരുദിവസം ലീവെടുക്കുകയായിരുന്നു. ഇതിനാല്‍ ബജിയുണ്ടാക്കുന്നത് മുടങ്ങുകയും മറ്റ് കടകളില്‍ കച്ചവടം നല്ല രീതിയില്‍ നടന്നുവെന്നും ആരോപിച്ച് രതീഷും സുഹൃത്തുക്കളായ രാജകുമാരി സ്വദേശികളായ പുതിയിടത്ത് വീട്ടില്‍ ബെന്നി സ്‌കറിയാ, ബൈസന്‍വാലി നാല്‍പതേക്കര്‍ സ്വദേശി കിഴക്കേപ്പറമ്പില്‍ സജേഷ് എന്നിവരും ചേര്‍ന്ന് മുഹമ്മദ് താമസിക്കുന്ന മുറിയില്‍ എത്തുകയും ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവിടെയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം ഇയാളെ ഇവരുടെ വാഹനത്തില്‍ കയറ്റി രതീഷിന്റെ കടയിലെ കിച്ചണില്‍ എത്തിച്ചും ക്രൂരമായി മര്‍ദ്ദിച്ചു.
Next Story

RELATED STORIES

Share it