മര്‍ദനം: പോലിസുകാരെ ചോദ്യംചെയ്തു

ആലുവ: എടത്തലയില്‍ ഉസ്മാനെ കസ്റ്റഡിയില്‍ എടുത്ത് ക്രൂര—മായി മര്‍ദിച്ച സംഭവത്തില്‍ ആരോപണ വിധേയരായ മൂന്നു പോലിസുകാരെ ചോദ്യംചെയ്തു. അന്വേഷണച്ചുമതല വഹിക്കുന്ന ക്രൈംബാഞ്ച് ഡിവൈഎസ്പി ഉദയഭാനുവാണ് എഎസ്‌ഐ പുഷ്പരാജ്, സീനിയര്‍ സിപിഒ ജലീല്‍, സിപിഒ അഫ്‌സല്‍ എന്നിവരെ ചോദ്യംചെയ്തത്. കളമശ്ശേരി എ ആര്‍ ക്യാംപില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. ഉസ്മാനെ മര്‍ദിച്ച സംഭവത്തില്‍ ഇവരെ എ ആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റിയിരുന്നു. മര്‍ദനമേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉസ്മാനെ തിങ്കളാഴ്ച വൈകീട്ട് ആശുപത്രിയില്‍ എത്തിയ ഡിവൈഎസ്പി ചോദ്യംചെയ്തിരുന്നു. ഉസ്മാനെ കോടതിയുടെ പ്രത്യേക അനുമതിയെ തുടര്‍ന്നാണു ചോദ്യംചെയ്തത്. പ്രകോപനം സൃഷ്ടിച്ച് ആദ്യം കൈയേറ്റം നടത്തിയത് ഉസ്മാനാണെന്ന നിലാപാടിലാണു പോലിസുകാര്‍. അതേസമയം, പോലിസ് അകാരണമായി മ ര്‍ദിക്കുകയായിരുന്നുവെന്ന നിലപാട് ഉസ്മാന്‍ ആവര്‍ത്തിച്ചു. സംഭവത്തിലെ മുഖ്യസാക്ഷി കാറിലുണ്ടായിരുന്ന പോക്‌സോ കേസിലെ പ്രതി സിദ്ധാ ര്‍ഥും റിമാന്‍ഡിലാണ്. ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കും.
Next Story

RELATED STORIES

Share it