Flash News

മര്‍ക്കസ് : കോഴ്‌സുകള്‍ വിദഗ്ധ സമിതി പരിശോധിക്കും



കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിലെ ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയങ് കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച് സാങ്കേതിക വിദഗ്ധ സമിതി പരിശോധിക്കും. വിദ്യാര്‍ഥികളുടെയും മര്‍കസ് മാനേജ്‌മെന്റിന്റെയും സ്ഥാപനത്തിന്റെയും പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചതാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം നിര്‍ത്താന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ പ്രതിനിധി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് രൂപീകരിക്കുക. ഇതു സംബന്ധിച്ച് അടുത്ത യോഗം മെയ് 23ന് വൈകീട്ട് നാല് മണിക്ക് കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.
Next Story

RELATED STORIES

Share it