kozhikode local

മര്‍കസ് 100 ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നു: ഒന്നരക്കോടി അനാഥകള്‍ക്ക് സമ്മാനിച്ചു

കുന്നമംഗലം: മര്‍കസ് നാല്പത്തിയൊന്നാം സ്ഥാപകദിനത്തിന്റെ ഭാഗമായി നൂറു ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നു. ഇന്ത്യയുടെ ഇരുപത്തി രണ്ടു സംസ്ഥാനങ്ങളിലെ 5000 അനാഥകള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ജീവിത ചെലവുകള്‍ക്കുള്ള ഫണ്ടിന്റെ ഭാഗമായി ഒന്നരക്കോടി രൂപയും പ്രഖ്യാപന പരിപാടിയില്‍ വിതരണം ചെയ്തു.
10ലക്ഷം നോട്ടുബുക്കുകളുടെ വിതരണാരംഭത്തിനും പരിപാടി സാക്ഷിയായി. നാല് മുഖ്യപദ്ധതികള്‍ നടപ്പിലാക്കിയാണ് നൂറു വില്ലേജുകളെ പുതിയ വെളിച്ചം നല്‍കി ഏറ്റെടുക്കുന്ന മിഷന്‍ സ്മാര്‍ട്ട് വില്ലേജ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ ി അബൂബക്കര്‍ മുസ്‌ല്യാര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. അനാഥക്കുട്ടികള്‍ക്ക് വീട്ടിലിരുന്നു പഠിക്കാന്‍ സൗകര്യം ഒരുക്കി ആവശ്യമായ സാമ്പത്തിക സഹായമായ ഒന്നരക്കോടി രൂപയുടെ വിതരണം വിവിധ ജില്ലകളില്‍ നിന്നെത്തിയ ഓര്‍ഫന്‍ കെയര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി കാന്തപുരം നിര്‍വഹിച്ചു. ഫലസ്തീന്‍ ഇന്ത്യ മിഷന്‍ ഡെപ്യൂട്ടി അംബാസിഡര്‍ ഡോ. വാഇല്‍ ബത്‌റഹ്കി  മര്‍കസ് ദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഉപഹാരം അദ്ദേഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ  ലോഞ്ചിങ് ചെന്നൈ ജില്ലാ ജഡ്ജി ജസ്റ്റിസ് സാക്കിര്‍ ഹുസൈന്‍  നിര്‍വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മര്‍കസ് ദിന പദ്ധതികള്‍ അവതരിപ്പിച്ചു സംസാരിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, മുഖ്താര്‍ ഹസ്രത്ത്, റഷീദ് പുന്നശ്ശേരി, നിയാസ് മാസ്റ്റര്‍  ,അബൂബക്കര്‍ സഖാഫി പന്നൂര്‍,  ഉനൈസ് മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it