kozhikode local

മര്‍കസ് വിദ്യാര്‍ഥി സമരം : പോലിസ് നടപടിയില്‍ സര്‍വക്ഷി യോഗം പ്രതിഷേധിച്ചു



കുന്നമംഗലം: മര്‍കസ് വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കണക്കിലെടുത്തു കുന്നമംഗലം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ടി കെ സീനത്തിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്കും, നിരപരാധികള്‍ക്കും നേരെയുള്ള പോലീസ് അതിക്രമത്തിലും, വിദ്യാര്‍ത്ഥികളടക്കമുള്ള, നിരപരാധി കള്‍ക്കെതിരെ കള്ള കേസ് എടുത്ത് റിമാന്‍ഡ് ചെയ്തു ജയിലില്‍ അടച്ച പോലീസ് നടപടിയില്‍ സര്‍വകക്ഷിയോഗം ശക്തമായി പ്രതിഷേധിച്ചു. സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ  പ്രതിനിധികള്‍, മര്‍കസ് അധികാരികള്‍, പോലീസ് അധികൃതര്‍ തുടങ്ങിയവരുമായി പ്രശ്‌ന പരിഹാരത്തിനായി ഇടപെടാനും,ന്യായമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന  400ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് പരിഹാരമുണ്ടാക്കാന്‍ അടിയന്തിരമായി ഇടപെടാനും, കളക്ടര്‍, പോലീസ് കമ്മിഷണര്‍ തുടങ്ങിയവരുമായി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നിവേദനസംഘം ചര്‍ച്ച ചെയ്യാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ സീനത്ത് അധ്യക്ഷത വഹിച്ചു വൈസ്സ്‌പ്രെസിഡന്റ് വിനോദ് പടനിലം,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിവദാസന്‍ നായര്‍,  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി കോയ, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലീന വാസുദേവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീന വെള്ളക്കാട്ട്, ബാബു നെല്ലുളി (കോണ്‍ഗ്രസ്സ് ), ചക്രായുധന്‍( ബിജെ പി ), ഖാലിദ് കിളിമുണ്ട, അരിയില്‍ അലവി (മുസ്ലിംലീഗ് ), റഷീദ് പൊറ്റമ്മല്‍ (എസ് ഡി പി ഐ ), ഇ പി അന്‍വര്‍ സാദത്ത് (വെല്‍ഫയര്‍ പാര്‍ട്ടി ), ഭക്തോത്തമന്‍ (കോണ്‍ഗ്രസ്സ് -എം ), കെ കെ ജൗഹര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി ), ഓ വേലായുധന്‍ (വ്യാപാര വ്യവസായി സമിതി ), ശ്രീകുമാര്‍, ശേഖര്‍ (എസ് യു സി ഐ ), മാമ്പറ്റ ചാലില്‍ രാജന്‍ (ജെ ഡി യു ), മുഹമ്മദ് പാടാളിയില്‍ (പ്രസ്‌ക്ലബ് ), ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാരായ, ടി കെ ഹിതേഷ്‌കുമാര്‍, കെ കെ ബൈജു, ശ്യാംജിത്ത് സംബന്ധിച്ചു.
Next Story

RELATED STORIES

Share it