kozhikode local

മര്‍കസ് വിദ്യാര്‍ഥി സമരം ; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍



കുന്ദമംഗലം: മര്‍കസിന് മുമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പ്രതിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഒ സലീമിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ചൂലാം വയല്‍ പള്ളിയില്‍നിന്ന് മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് ചായ കുടിക്കുന്നതിന് വീട്ടിലേക്ക് പോകും വഴിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മുസ്്‌ലിം ലീഗാണ്  സംഘര്‍ഷത്തിനു കാരണമെന്ന് മര്‍കസ് അധികൃതര്‍ ആരോപിച്ചിരുന്നു. കുന്ദമംഗലം മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ എം ബാബുമോനേയും അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായിരുന്നു. സംഘര്‍ഷമുണ്ടാവുന്ന സമയത്ത് പ്രവര്‍ത്തകരെ നിയന്ത്രിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് ലീഗ് അണികള്‍ പറയുന്നു. മര്‍കസ് കൊടുത്ത ലിസ്റ്റ് അനുസരിച്ച് കണ്ണില്‍കണ്ടവരേയൊക്കെ അറസ്റ്റ് ചെയ്യുകയാണെന്ന് മുസ്്‌ലിം ലീഗ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുന്ദമംഗലം പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. രാത്രി ഏറേ വൈകി ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, എം കെ മുനീര്‍ എം എല്‍ എ ഖാലിദ് ചെളിമുണ്ട തുടങ്ങിയ മുതിരര്‍ന്ന നേതാക്കള്‍€ പോലിസ് സ്റ്റേഷനിവലെത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് എം കെ മുനീര്‍ മര്‍ക്കസ്സിനു മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു.
Next Story

RELATED STORIES

Share it