Just In

മര്‍കസ്: നാലു പതിറ്റാണ്ടിന്റെ പുണ്യം

മര്‍കസ്: നാലു പതിറ്റാണ്ടിന്റെ പുണ്യം
X
ആബിദ്

കോഴിക്കോട്: നാലു പതിറ്റാണ്ടു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായി മാറിയ മികവിന്റെ പേരാണു കാരന്തൂര്‍ സുന്നി മര്‍കസ്. ഇന്ന് ഇതൊരു വിദ്യാഭ്യാസ സ്ഥാപനം മാത്രമല്ല; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വിദ്യാഭ്യാസ, നവോത്ഥാന, സാമൂഹിക, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും പള്ളികളും നടത്തുന്ന മഹാപ്രസ്ഥാനമാണ്.



യത്തീംഖാനയില്‍ തുടങ്ങി, അറബിക് കോളജും ശരീഅത്ത് കോളജും ഹിഫ്ല്‍ കോളജുമെല്ലാമായി വളര്‍ന്നു ലോ കോളജും യൂനാനി മെഡിക്കല്‍ കോളജുമെല്ലാമുള്‍പ്പെടുന്ന നോളജ് സിറ്റിയിലെത്തി നില്‍ക്കുകയാണിന്നു മര്‍കസ്. എതിരാളികള്‍ പോലും നമിച്ചു പോവുന്ന വളര്‍ച്ചയാണു മര്‍കസിന്റേത്. 40 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തോളം പേരാണു മര്‍കസ് സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയത്. ഇതു തന്നെ ആ സ്ഥാപനത്തിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നു.1978 ഏപ്രില്‍ 18നു മക്കയില്‍ നിന്നെത്തിയ പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ മുദരിസും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സയ്യിദ് മുഹമ്മദ് അലവി അല്‍ മാലിക്കിയാണ് മര്‍കസിനു ശില പാകിയത്. കാന്തപുരവും കെ കെ പരപ്പന്‍പൊയിലും പറപ്പൂര്‍ പി പി മുഹ് യുദ്ദീന്‍കുട്ടി മുസ്‌ല്യാരുമായിരുന്നു തുടക്കത്തില്‍ ഇതിന്റെ അമരക്കാര്‍. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍, എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, ഇസ്‌ലാമിക ശരീഅത്ത് പഠന കേന്ദ്രങ്ങള്‍, ഖുര്‍ആന്‍ പഠന സ്ഥാപനങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, വനിതാ കോളജുകള്‍, അനാഥസംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങി ബഹുമുഖ സ്ഥാപനങ്ങള്‍ ഇന്നു മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മര്‍കസ് പ്രധാന കാംപസി ല്‍ മാത്രം 30 സ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 200 സ്ഥാപനങ്ങള്‍ മര്‍കസ് നേരിട്ടു നടത്തുന്നുണ്ട്. രാജ്യത്തെ വ്യത്യസ്ത കാംപസുകളിലായി നിലവില്‍ 39,000 വിദ്യാര്‍ഥികളാണു പഠനം നടത്തുന്നത്. വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കര്‍മനിരതമാണു മര്‍കസ്. നിലവില്‍ രാജ്യത്താകെ ഒന്നരക്കോടിയിലധികം ജനങ്ങള്‍ക്കു മര്‍കസിന്റെ സേവനങ്ങള്‍ലഭിക്കുന്നുണ്ട്. 4000ത്തോളം പള്ളികളും നിര്‍മിച്ചു. അനാഥകളും അഗതികളും ഉള്‍പ്പെടെയുള്ളവരെ വിദ്യാഭ്യാസത്തിലൂടെ ദേശീയ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ മര്‍ക്കസിനായിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ സാമൂഹികശാക്തീകരണവും പുരോഗതിയുമെന്ന ലക്ഷ്യം നേടുന്നതിനു ബഹുമുഖ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണു മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it