മര്‍കസിലെ സമരം: സര്‍ക്കാര്‍ ഇടപെടണം-കാംപസ് ഫ്രണ്ട്
BY fousiya sidheek11 May 2017 6:50 AM GMT
fousiya sidheek11 May 2017 6:50 AM GMT
കോഴിക്കോട്: വ്യാജ കോഴ്‌സിന്റെ ഇരകളായ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സമരപന്തല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. 450ലേറെ കുട്ടികളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സില്‍ അംഗം ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു. എത്രയും വേഗം വിദ്യാര്‍ഥികള്‍ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കാംപസ് ഫ്രണ്ട് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ മര്‍കസ് മാനേജ്‌മെന്റ് അറിയിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ കല്ലായ്, ജില്ലാ സെക്രട്ടറി അജ്മല്‍ രാമനാട്ടുകര, അബ്ദുല്‍ സലാം പന്തിരങ്കാവ്, മുക്‌സിദ് കാരന്തുര്‍, ആദില്‍ അര്‍ഷക് കാരന്തുര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT