kozhikode local

മര്‍കസിന് മുമ്പിലെ സമരം : പോലിസ് മര്‍ദനത്തില്‍രണ്ട് എസ്എസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌



കോഴിക്കോട്: അംഗീകാരമി ല്ലാത്ത കോഴ്‌സ് നടത്തിയ സംഭവത്തോടനുബന്ധിച്ച് കാരന്തൂര്‍ മര്‍കസിന് മുമ്പില്‍ നിരാഹാരമനുഷ്ടിച്ച രണ്ട് എസ്എസ്എഫ് പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ നിലയില്‍ ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അരീക്കോട് കൂത്തുപറമ്പ് കക്കടഞ്ഞാടി വീട്ടില്‍ കെ ടി മുബാറക് (25), തൃശൂര്‍ കാവില്‍ വളപ്പില്‍ ഷെമീര്‍ (24) എന്നിവരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. ഇന്നലെ മൂന്നോടെയാണ് പോലിസ് സമരപ്പന്തലിലെത്തി തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇരുവരും പറഞ്ഞു. ഇരുവര്‍ക്കും നെഞ്ചിനും കൈകാലുകള്‍ക്കുമാണ് പരിക്ക്. മൂന്നു ദിവസമായി ഇവര്‍ നിരാഹാരമനുഷ്ഠിച്ച് വരികയായിരുന്നു. സുന്നി മര്‍കസ് അനുകൂലികളായിരുന്ന തങ്ങളടക്കമുള്ള വിദ്യാര്‍ഥികള്‍ ന്യായമായ കാര്യത്തിന് ജനാധിപത്യരീതിയില്‍ സമരം ചെയ്തപ്പോള്‍ പോലിസിനെ വിട്ട് ക്രൂരമായി മര്‍ദ്ദിച്ചത് നീതീകരിക്കാനാകാത്ത സംഭവമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇരുവരേയും മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, പി ജി മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ ഷൗ ക്കത്ത് വിരുപ്പില്‍, ഇ പി ഷജീര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ കെ ടി മുബാറക്കും ഷെമീറും
Next Story

RELATED STORIES

Share it