thiruvananthapuram local

മരുവത്തൂര്‍കോണം പാലം അപകടാവസ്ഥയില്‍

കാട്ടാക്കട: മാറനല്ലൂര്‍ പഞ്ചായത്തിലെ മരുവത്തൂര്‍കോണം പാലം അപകടാവസ്ഥയിലായിട്ടു വര്‍ഷങ്ങളായി. ആറുമീറ്ററോളം നീളമുള്ള പാലത്തിന്റെ സുരക്ഷാഭിത്തിയുടെ വശങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞു. പാലത്തിന്റെ അടിവശത്തായി കോ ണ്‍ക്രീറ്റ് ഇളകി കമ്പികള്‍ ദ്രവിച്ചു നാശത്തിന്റെ വക്കിലാണ്. ദിവസേന 50ഓളം സ്‌കൂള്‍ ബസുകള്‍ അടക്കം ആയിരത്തോളം വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നുണ്ട്.
നിരവധി കാല്‍നട യാത്രക്കാരും ഈ പാലത്തിനെയാണ് ആശ്രയിക്കുന്നത്. 40 വര്‍ഷം മുമ്പ് നിര്‍മിച്ച പാലത്തിന്റെ വശങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടിഞ്ഞപ്പോള്‍ അറ്റകുറ്റ പണി നടത്തിയിരുന്നു. എന്നാല്‍ അശാസ്ത്രീയമായി പണി നടത്തിയത് മൂലം പലപ്പോഴും ഇടിയുകയും വീണ്ടും കരാറുകാര്‍ അറ്റകുറ്റപണി നടത്തുകയും ചെയ്യും.
പലപ്പോഴും ഇതിനു മാസങ്ങളുടെ ആയൂസേ ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ ഒരുവര്‍ഷമായി പാലം പൊളിഞ്ഞു കിടന്നിട്ടും ആരും കണ്ടതായി നടിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലം അപകടവാസ്ഥയിലായത്തോടെ ഇത് വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വിസുകള്‍ നിര്‍ത്തി. ഇതും പ്രദേശവാസികളെ ഏറെ വലയ്ക്കുന്നുണ്ട്.
പാലം പുനര്‍നിര്‍മിക്കുന്നതിനായി പഞ്ചായത്ത് ഉപരോധം അടക്കമുള്ള സമരങ്ങള നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it