Kollam Local

മരുമകള്‍ വൃദ്ധയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

കൊട്ടാരക്കര: അവധിയാഘോഷിക്കാനായി അധ്യാപികയായ മരുമകള്‍ വീടിനുള്ളില്‍ പൂട്ടിയിട്ടുപോയ അമ്മയെ പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ച് കലയപുരം ആശ്രയ സങ്കേതത്തില്‍ എത്തിച്ചു.
ആയൂര്‍ ഇളമാട് അമ്പലമുക്ക് രാജേഷ് വിലാസത്തില്‍ ലക്ഷ്മിക്കുട്ടി അമ്മയ്ക്കാണ് (85) സുമനസുകളുടെ സമയോചിത ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടിയത്.
മകന്റെ 16ാം വയസില്‍ കാന്‍സര്‍ രോഗം ബാധിച്ച് ഭര്‍ത്താവ് മരണപ്പെട്ടുപോയ ലക്ഷ്മികുട്ടിയമ്മ ഏറെ കഷ്ടപ്പെട്ടാണ് ഏകമകന്‍ രാജേഷിനെ വളര്‍ത്തിയത്. സ്വാകാര്യ ബസ്സില്‍ ഡ്രൈവര്‍ ആയിരുന്ന മകന് കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിച്ചു. ഇതിന് ശേഷം പ്രേമിച്ച് യുവതിയെ വിവാഹം കഴിഞ്ഞ ു. എന്നാ ല്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏക മകന്‍ അത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ദുരിത ജീവിതത്തിന് തുടക്കമാവുന്നത്.
പലപ്പോഴും മരുമകള്‍ ലക്ഷ്മികുട്ടിയമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു പോകുമായിരുന്നുവെങ്കിലും നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
എന്നാല്‍ ഇത്തവണ രാത്രിയോടെ ആ വീട്ടില്‍നിന്നും ലക്ഷ്മികുട്ടിയമ്മയുടെ കരച്ചില്‍ കേള്‍ക്കാനിടയായതോടെയാണ് നാട്ടുകാര്‍ എത്തിയത്. ഗ്രില്‍ ഇട്ടു മറച്ച മുറിക്കുള്ളിലായിരുന്നു അവരെ പൂട്ടിയിട്ടിരുന്നത്. തുറക്കാനായി താക്കോല്‍ കാണാതെവരികയും ചെയ്തതോടെ നാട്ടുകാരില്‍ ചിലര്‍ മനുഷ്യാവകാശ കമ്മീഷനെയും പോലിസിനെയും അറിയിക്കുയും ചെയ്തു. തുടര്‍ന്ന് ചടയമംഗലം എസ്‌ഐ ഷുക്കൂര്‍, എഎസ്‌ഐ വിനൂപ് എന്നിവരെത്തി പൂട്ട് തല്ലിപ്പൊളിച്ചു അകത്തുകടന്നു.മലമൂത്ര വിസര്‍ജ്യങ്ങളുടെയും ദിവസങ്ങളോളം പഴകിയ ഭക്ഷണാവശിഷ്ടങ്ങളുടെയും നടുവില്‍ ഉറുമ്പരിച്ചു മുഷിഞ്ഞ  വസ്ത്രവുമായി വിറച്ചു കിടന്ന ലക്ഷ്മികുട്ടി അമ്മയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍  നല്‍കിയതിനുശേഷം കലയപുരം ആശ്രയ സങ്കേതത്തില്‍ എത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it