മരുമകളും പേരക്കുട്ടികളും വെന്തുമരിച്ചു; മുന്‍ കോണ്‍ഗ്രസ് എംപി കസ്റ്റഡിയില്‍

വാറങ്കല്‍ (തെലങ്കാന): കോണ്‍ഗ്രസ് മുന്‍ എംപി സിര്‍സില്ല രാജയ്യയുടെ മരുമകളെയും മൂന്നു പേരക്കുട്ടികളെയും ദുരൂഹ സാഹചര്യത്തില്‍ വെന്തുമരിച്ചനിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് രാജയ്യയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹനാംകൊണ്ടയിലുള്ള ഇരുനിലകെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ബുധനാഴ്ച പുലര്‍ച്ചെ രാജയ്യയുടെ മകന്‍ അനില്‍കുമാറിന്റെ ഭാര്യ ശാരികയുടെയും മക്കളായ അഭിനവ്(7), ആയാന്‍, ശ്രീയാന്‍(3) എന്നിവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ആയാനും ശ്രീയാനും ഇരട്ടകളാണ്. സംഭവം നടക്കുമ്പോള്‍ രാജയ്യയും ഭാര്യ മാധവിയും വീട്ടില്‍ ഉണ്ടായിരുന്നു. രാജയ്യയും ഭാര്യയും മകന്‍ അനില്‍കുമാറും കസ്റ്റഡിയിലാണ്. വാറങ്കലില്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു രാജയ്യ. സംഭവത്തെ തുടര്‍ന്ന് രാജയ്യക്കു പകരം സത്യനാരായണനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭര്‍ത്താവിനെതിരേ വിവാഹേതരബന്ധം ആരോപിച്ച് ശാരിക രാജയ്യയുടെ വസതിക്കു മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it