Azhchavattam

മരുന്നുണ്ടായിട്ടും ചികിത്സിക്കാനാവാതെ

മരുന്നുണ്ടായിട്ടും ചികിത്സിക്കാനാവാതെ
X








viswanadhan-vaidyer

ഡോ. വിശ്വനാഥന്‍/സാവന്‍

ല്ലാ രോഗത്തിനും ദൈവം മരുന്നും സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. പ്രകൃതിയില്‍ തന്നെ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുണ്ട്. അതു കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കുന്നതാണ് ചികില്‍സകന്റെ കഴിവ്. അസുഖത്തിനുള്ള മരുന്ന് കൈയിലുണ്ടായിട്ടും അത് ഉപയോഗിക്കാനാവാത്ത സാഹചര്യമുണ്ടാവുന്നത് ഒരു ചികില്‍സകനെ സംബന്ധിച്ച് പ്രയാസമുണ്ടാക്കുന്നതാണ്. ആയുര്‍വേദ ചികില്‍സകനായി അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ എനിക്ക് ഏറെ വിഷമകരമാകുന്നതും ഇത്തരം അനുഭവമാണ്.

രക്താര്‍ബുദം(ലുക്കീമിയ) മുന്‍കാലങ്ങളിലെന്നപോലെ ഇപ്പോഴും രോഗികളെ മരണത്തില്‍ കൊണ്ടെത്തിക്കുന്ന രോഗമാണ്. ഇതില്‍നിന്നു മോചനം നേടുന്നവരില്ല എന്നല്ല പറയുന്നത്. പക്ഷേ, രോഗികളെയും ചികില്‍സകനെയും ഭീഷണിയിലാക്കുന്ന അസുഖമാണ് ലുക്കീമിയ. ആയുര്‍വേദത്തിലെ ചില അപൂര്‍വ മരുന്നുകള്‍ കൊണ്ട് ലുക്കീമിയ കുറയ്ക്കാനും രോഗിയെ ആരോഗ്യാവസ്ഥയിലേക്ക് എത്തിക്കാനുമാവും. 26 വര്‍ഷം മുമ്പ് എനിക്കുണ്ടായ അനുഭവം അതാണ് തെളിയിച്ചത്.

തിരൂരങ്ങാടിയില്‍ പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് മൂന്നു വയസ്സുള്ള ആണ്‍കുട്ടിയുമായി കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലെ ടീച്ചര്‍ എത്തിയത്. രാജാസില്‍ ജോലി ചെയ്യുന്ന എന്റെ ഭാര്യ ചന്ദ്രമതിയുടെ സഹപ്രവര്‍ത്തകയായിരുന്നു അവര്‍. ലുക്കീമിയ ആയിരുന്നു കുഞ്ഞിനെ ബാധിച്ചത്.






അര നൂറ്റാണ്ടു കാലത്തെ ചികില്‍സാനുഭവങ്ങള്‍ക്കിടയില്‍ ലുക്കീമിയ ബാധിച്ച മൂന്നുവയസ്സുകാരനു നല്‍കിയ ചികില്‍സയും അതിന്റെ അത്യദ്ഭുതകരമായ ഫലവും നഷ്ടബോധമാണ് സൃഷ്ടിക്കുന്നത്. പക്ഷേ, അതിനു ശേഷം 26 വര്‍ഷത്തിനിടയ്ക്ക് രക്താര്‍ബുദം ബാധിച്ച ഒരു രോഗിപോലും എന്നെത്തേടി വന്നില്ല

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സയിലായിരുന്നെങ്കിലും രോഗം ദിവസംതോറും വര്‍ധിക്കുന്ന അവസ്ഥയിലായിരുന്നു. ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് എന്റെയടുത്ത് കുഞ്ഞുമായി അവര്‍ വന്നത്. രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് കുട്ടിയുടെ രക്തം പരിശോധിച്ചുവരാനാണ് ആദ്യം ആവശ്യപ്പെട്ടത്.

1,80,000 ആയിരുന്നു രക്തത്തിലെ ലൂക്കോസൈറ്റോസിസിന്റെ അളവ്. പഠനകാലത്തോ അതിനു ശേഷമോ ലുക്കീമിയ രോഗിയെ ചികില്‍സിച്ച ഒരനുഭവവും ഉണ്ടായിരുന്നില്ല. ചികില്‍സ തുടങ്ങുന്നതിനുള്ള മാതൃകയും മുന്നിലില്ലായിരുന്നു. തളര്‍ന്നുറങ്ങുന്ന കുഞ്ഞിനെയുമെടുത്ത് പ്രതീക്ഷയോടെ എന്റെ മുന്നിലിരിക്കുന്ന അമ്മയെ നിരാശപ്പെടുത്താന്‍ ആവുമായിരുന്നില്ല. കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ പ്രിന്‍സിപ്പല്‍ ഭരതരാജന്‍ സാറിനോടും മറ്റ് അധ്യാപകരോടും അഭിപ്രായം ചോദിച്ചു. അറിവും അനുഭവങ്ങളും ഉപയോഗിച്ച് ചികില്‍സ നിശ്ചയിക്കാനായിരുന്നു അവരുടെ ഉപദേശം.

അച്ഛന്‍ അയ്യപ്പന്‍ വൈദ്യര്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ ആദ്യകാല വിദ്യാര്‍ഥികളിലൊരാളാണ്. 1927ലാണ് അച്ഛന്‍ കോട്ടക്കലില്‍നിന്നു വൈദ്യപഠനം കഴിഞ്ഞിറങ്ങിയത്. കോയമ്പത്തൂര്‍ ആര്യവൈദ്യശാല സ്ഥാപകന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അച്ഛന്റെ സഹപാഠികള്‍. ആയുര്‍വേദ കോളജിലെ പഠനത്തിനുപുറമേ ആയുര്‍വേദ ചികില്‍സയില്‍ പാരമ്പര്യമായി ലഭിച്ച അറിവും അച്ഛനുണ്ടായിരുന്നു. ഇതില്‍ കുറേയൊക്കെ എനിക്കും പകര്‍ന്നു തന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ബലത്തില്‍ രോഗിക്കുള്ള മരുന്നുകള്‍ നിശ്ചയിച്ച് ചികില്‍സ തുടങ്ങി. പ്രത്യേകമായി തയ്യാറാക്കിയ മരുന്നുകളായിരുന്നു ഏറെയും.

ഗുല്‍ഗുലു തിക്ത കഷായത്തില്‍ അഞ്ചു മരുന്നുകള്‍ ചേര്‍ത്തു കഴിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു പുറമെ ഗുല്‍ഗുലു, ചേര്‍ക്കുരു, പാവ് എന്നിവ ചേര്‍ത്തുള്ള കഷായവും, കിരിയാത്ത, അയമോദകം, കടുക്കത്തോട് തുടങ്ങിയവ ചേര്‍ത്തുള്ള വറവുകഷായവും നിര്‍ദേശിച്ചു.

ഒരാഴ്ച കഴിഞ്ഞ് ടീച്ചര്‍ കുഞ്ഞുമായി വന്നപ്പോള്‍ എന്തൊക്കെയോ മാറ്റമുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ കൊണ്ടുപോയി രക്തം പരിശോധിച്ചപ്പോള്‍ ലൂക്കോസൈറ്റോസിസിന്റെ അളവ് ഒരൊറ്റ ആഴ്ചകൊണ്ട് 1,80,000ല്‍ നിന്ന് 8000 ആയി കുറഞ്ഞിരിക്കുന്നു. ലുക്കീമിയക്ക് അത്യദ്ഭുതകരമായ ശമനം വന്നിരിക്കുന്നുവെന്ന് ബോധ്യമായി. അന്നത്തെ രക്തപരിശോധനാ റിപോര്‍ട്ട് ഇത് തെളിയിക്കുന്നുണ്ട്.

രോഗം കുറഞ്ഞതിന്റെ ആശ്വാസത്തിലും ടീച്ചര്‍ക്ക് അലോപ്പതി ചികില്‍സയോടുള്ള ആഭിമുഖ്യം കുറഞ്ഞില്ല. രക്തം കയറ്റുന്നത് രോഗം കുറയ്ക്കുമെന്ന വിശ്വാസത്തിലായിരുന്നു ടീച്ചര്‍. നേരത്തേയുള്ള ചികില്‍സകളില്‍ കുഞ്ഞിന് അസുഖത്തിന്റെ തീവ്രത കാരണം സ്ഥിരമായി രക്തം നല്‍കിയിരുന്നു. അവശേഷിക്കുന്ന ലൂക്കോസൈറ്റോസിസ് രക്തം കയറ്റുന്നതിലൂടെ കുറയ്ക്കാമെന്നും ഇതിന് കുഞ്ഞിനെ കൊണ്ടുപോവുകയാണെന്നും ടീച്ചര്‍ പറഞ്ഞു. എതിര്‍ത്തുനോക്കിയെങ്കിലും അംഗീകരിച്ചില്ല. കുഞ്ഞുമായി അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രക്തം കയറ്റാന്‍ പോയി.
മരണം അവിടെ അശ്രദ്ധയുടെ രൂപത്തില്‍ പതുങ്ങിയിരിപ്പുണ്ടായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. കുഞ്ഞിനെ മരണത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാനായിരുന്നു ആ യാത്ര. പക്ഷേ, കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് ഗ്രൂപ്പ് മാറി രക്തം നല്‍കിയതോടെ കുഞ്ഞു മരിച്ചു.

അദ്ഭുതകരമായ തിരിച്ചുവരവിനു ശേഷം തുടര്‍ചികില്‍സയ്ക്ക് ആ കുഞ്ഞ് ഉണ്ടായിരുന്നുവെങ്കില്‍ ആയുര്‍വേദ മരുന്നിലൂടെ ലുക്കീമിയ ചികില്‍സിച്ചു മാറ്റിയതിന്റെ തെളിവായി അവന്‍ മാറുമായിരുന്നു. മറ്റു രോഗികള്‍ക്ക് ഇത്തരം ചികില്‍സ സംബന്ധിച്ച് വിശ്വാസം ശക്തമാവാനും അത് കാരണമാകുമായിരുന്നു.
അര നൂറ്റാണ്ടു കാലത്തെ ചികില്‍സാനുഭവങ്ങള്‍ക്കിടയില്‍ ലുക്കീമിയ ബാധിച്ച മൂന്നുവയസ്സുകാരനു നല്‍കിയ ചികില്‍സയും അതിന്റെ അത്യദ്ഭുതകരമായ ഫലവും നഷ്ടബോധമാണ് സൃഷ്ടിക്കുന്നത്.പക്ഷേ, അതിനു ശേഷം 26 വര്‍ഷത്തിനിടയ്ക്ക് രക്താര്‍ബുദം ബാധിച്ച ഒരു രോഗിപോലും എന്നെത്തേടി വന്നില്ല.

ടീച്ചറുടെ മകനില്‍ പ്രയോഗിച്ച മരുന്നുകള്‍ പിന്നീട് ആരിലും പ്രയോഗിക്കാനും അവസരം ലഭിച്ചില്ല. ലുക്കീമിയ ബാധിച്ച് കീമോതെറാപ്പിയും റേഡിയേഷനുമായി മരിച്ചുജീവിക്കുന്ന കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഇക്കാലത്ത് ഏറെയുണ്ട്. രോഗം ഭേദമാകുമെന്ന് അനുഭവത്തിലൂടെ തെളിഞ്ഞ മരുന്നുകളുമുണ്ട്. ദൈവം സൃഷ്ടിച്ച രോഗം ദൈവം നല്‍കിയ മരുന്നുകളിലൂടെ തന്നെ ചികില്‍സിച്ചുമാറ്റാനാവുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനുള്ള രോഗികളെത്തിയാല്‍ മരുന്നുകള്‍ നല്‍കാന്‍ എനിക്ക് സന്തോഷമേയുള്ളൂ.
Next Story

RELATED STORIES

Share it