മരുന്നുകളുടെ വിലക്കയറ്റം: അനേ്വഷണത്തിനു നിര്‍ദേശം

തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് എട്ടുമാസത്തിനിടയില്‍ പത്തിരട്ടി വില വര്‍ധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡ്രഗ്‌സ് കണ്‍ട്രോളറും വിശദീകരണം സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. കേസ് ഈ മാസം 23ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
മുംബൈയിലെ സെന്‍ടോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന ശ്വാസം മുട്ടലിനുള്ള മരുന്നായ സാല്‍ബ്യൂട്ടോമോള്‍ സള്‍ഫേറ്റിന്റെ വിലയാണ് പത്തിരട്ടി കൂടിയത്. നിയന്ത്രണ പട്ടികയിലുള്ള ഔഷധങ്ങള്‍ക്കു വര്‍ഷത്തിലൊരിക്കല്‍ പരമാവധി 10 ശതമാനം മാത്രം വില കൂട്ടാമെന്നാണു ചട്ടം.
കഴിഞ്ഞ മെയ് മാസം നിര്‍മിച്ച മരുന്നിനു വെറും 4.71 പൈസയുണ്ടായിരുന്നപ്പോള്‍ ഡിസംബറില്‍ നിര്‍മിച്ച മരുന്നിനു 42 രൂപയായി വര്‍ധിച്ചു. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it