മരിച്ച യുവാവിന്റെ അവയവങ്ങള്‍ എടുത്തുമാറ്റിയതായി പരാതി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കാ ര്‍ എടുത്തുമാറ്റിയെന്ന ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റു മൂന്നു പേര്‍ക്ക് വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും കത്തി ല്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ചെന്നൈയില്‍ നിന്ന് റോഡ് വഴി മീനാക്ഷിപുരത്തേക്ക് തിരിച്ചുവരുമ്പോള്‍ കള്ളിക്കുറിശ്ശിയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഡ്രൈവര്‍ അടക്കം ഏഴു പേരെ വിദഗ്ധ ചികില്‍സയ്ക്കായി വിനായക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരിക്കേറ്റവരില്‍ ഒരാളായ മണികണ്ഠന് മസ്തിഷ്‌ക മരണം സംഭവിച്ചതായി മെയ് 22നു ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.
ചികില്‍സാ ചെലവായി മൂന്നു ലക്ഷം രൂപയും മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കാന്‍ 25,000 രൂപയും ആവശ്യപ്പെട്ടു. പണമില്ലാത്തതുകൊണ്ട് ബന്ധുക്കളെ കൊണ്ട് ചില കടലാസുകളില്‍ ഒപ്പിടുവിച്ചു വാങ്ങി അവയവങ്ങള്‍ നീക്കം ചെയ്‌തെന്നാണ് പരാതി. അതിനു ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടോ മറ്റു രേഖകളോ നല്‍കിയില്ല.
Next Story

RELATED STORIES

Share it