മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 43.5 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനം തകര്‍ന്ന് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 43.5 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 21നായിരുന്നു മലിനീകരണ നിയന്ത്രണത്തിനുള്ള ന്യൂട്രലൈസേഷന്‍ പ്ലാന്റിലെ ബങ്ക ള്‍ തകര്‍ന്ന് കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാഥ് മരിച്ചത്. രണ്ട് പെ ണ്‍മക്കളില്‍ ഒരാള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ദൈനംദിന ചെലവുകള്‍ക്കുമായി ജോലി ലഭിക്കുന്നത് വരെ ഇരുവര്‍ക്കുമായി പ്രതിമാസം 30,000 രൂപ നല്‍കും. കുടുംബത്തിന് 36 ലക്ഷത്തിന് പുറമെ കമ്പനി ഏഴരലക്ഷം രൂപ ജീവനക്കാരില്‍ നിന്നും സമാഹരിച്ച് നല്‍കിയതായും കമ്മീഷനെ അറിയിച്ചു. ഹരീന്ദ്രനാഥിനൊപ്പം അപകടം പറ്റിയ സരോഷിന് ചികില്‍സാ സഹായം നല്‍കുന്നത് സംബന്ധിച്ച് ടൈറ്റാനിയം എംഡിയോട് വിശദീകരണം ആവശ്യപ്പെട്ടതായും റിപോര്‍ട്ടില്‍ പറയുന്നു. കമ്മീഷ ന്‍ ആക്റ്റിങ് അധ്യക്ഷന്‍ ജഡ്ജി പി മോഹനദാസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജുവാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ആവശ്യമായ നടപടികള്‍ യഥാസമയം സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it