malappuram local

മരിച്ച ആരാധകന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ കാരുണ്യ സ്പര്‍ശം

എടപ്പാള്‍: സിനിമയുടെ റിലീസ് ദിനത്തില്‍ ഫഌക്‌സ് ഉയര്‍ത്തുന്നതിനിടെ തൂണ് ദേഹത്തു വീണു മരിച്ച ആരാധകന്റെ കുടുംബത്തിന് മമ്മുട്ടിയുടെ കാരുണ്യ സ്പര്‍ശം. എടപ്പാള്‍ ഗോവിന്ദ ടാക്കീസില്‍ ഫഌക്‌സ് ഉയര്‍ത്തുമ്പോഴാണ് ഒന്നര മാസം മുമ്പ് നന്നംമുക്ക് സ്വദേശി ഷിനോജ് മരണമടഞ്ഞത്.
മമ്മുട്ടി ഫാന്‍സില്‍ അംഗമായ ഷിനോജിന്റെ കുടുംബത്തിന് 1.25 ലക്ഷം മമ്മൂട്ടി കൈമാറി. മകന്റെ വിങ്ങുന്ന ഓര്‍മകള്‍ ധനസഹായം മമ്മുട്ടിയില്‍ നിന്ന് വാങ്ങുമ്പോള്‍ മാതാവ് ലക്ഷ്മിയുടെ കണ്ണുകളെ ഈറനണിയിച്ചു. മമ്മുട്ടിയുടെ സ്ഥാപനമായ പതഞ്ജലി ഹെര്‍ബല്‍സിന്റെ ഡയരക്ടര്‍ ജ്യോതിഷ്‌കുമാര്‍ മാധ്യമ പ്രവര്‍ത്തകന്‍ ഹരികുമാര്‍ എടപ്പാള്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണു മമ്മുട്ടിയുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടായത.്
Next Story

RELATED STORIES

Share it