മരിച്ചാല്‍ മാത്രം നീതി ലഭിക്കുന്നവര്‍

മരിച്ചാല്‍ മാത്രം നീതി ലഭിക്കുന്നവര്‍
X
jisha-topstory



IMTHIHAN-SLUG-352x300ദുര്‍ബലര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും നീതി ലഭിക്കണമെങ്കില്‍ അവര്‍ക്ക് അപരിഹാര്യമായ വന്‍ ദുരന്തങ്ങള്‍ എന്തെങ്കിലും സംഭവിച്ചേ തീരൂ എന്നായിരിക്കുന്നുവോ?  പെരുമ്പാവൂരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിനു അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സഹോദരിക്കു ജോലി നല്‍കാനുമുള്ള സര്‍ക്കാര്‍ തീരുമാനം ഉയര്‍ത്തുന്ന പ്രധാന ചോദ്യമിതാണ്.
സര്‍ക്കാര്‍ വക കനാല്‍ പുറമ്പോക്കു ഭൂമിയിലെ ഒറ്റമുറി 'വീട്ടി'ലായിരുന്നു ജിഷ താമസിച്ചിരുന്നത്. വീടിനു അടച്ചുറപ്പുളള ഒരു വാതില്‍ പോലുമില്ലായിരുന്നു.  സ്വന്തമായി ഭൂമിയുണ്ടെങ്കില്‍ വീടവീടു വെച്ചു നല്‍കാമെന്നു പഞ്ചായത്തധികൃതര്‍ അറിയിച്ചതനുസരിച്ച് ആ കുടുബം ആരോടൊക്കെയോ കടം വാങ്ങി മൂന്നു സെന്റു സ്ഥലം കഷ്ടപ്പെട്ടു വാങ്ങിയിട്ട് ഒന്നര വര്‍ഷമായെങ്കിലും പഞ്ചായത്തു വാക്കു പാലിച്ചില്ല. സുരക്ഷിതത്വം നല്‍കുന്ന ഭദ്രതയുളള ഒരു വീടുണ്ടായിരുന്നെങ്കില്‍ ആ കുട്ടിക്ക് ഇന്നീ ഗതി വരില്ലായിരുന്നുവെന്ന് എല്ലാവരും വിലപിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ അവിടേക്ക് ഓടിയെത്താനുളള തിടുക്കത്തിലാണിപ്പോള്‍. ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ച അയല്‍ വാസിക്കെതിരെ  പരാതി നല്‍കിയിട്ട് ഗൗനിക്കാത്ത പോലീസ് വകുപ്പില്‍ നിന്നും ഇപ്പോള്‍ ആഭ്യന്തര മന്ത്രി നേരിട്ടാജറായിരിക്കുന്നു. ഓരോ ദുരന്തങ്ങള്‍ വരുമ്പോഴും നമ്മളുണരുന്നു. വിലാപങ്ങളും അനുശോചനങ്ങളും കൊണ്ട് പത്ര-സാമൂഹിക മാധ്യമങ്ങള്‍ നിറക്കുന്നു.
ഓരോ ദുരന്തങ്ങള്‍ വരുമ്പോഴും നമ്മളുണരുന്നു. അതു വരെ പാവപ്പെട്ടവന്റെ കണ്ണീരിനോടും കഷ്ടപ്പാടിനോടും മുഖം തിരിച്ചിരിക്കുന്നവര്‍ ആശ്വാസ വാക്കുകളുമായെത്തുന്നു. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായി മാറുകയാണ് ജിഷയുടെയും കുടുംബത്തിന്റെയും അവസ്ഥ.പട്ടിണിപ്പാവങ്ങളായ പാവങ്ങള്‍ക്കു തങ്ങള്‍ക്കര്‍ഹതപ്പെട്ട നീതി ലഭിക്കണമെങ്കില്‍ മരിച്ചേ തീരൂ എന്നാണോ പെരുമ്പാവൂര്‍ സംഭവം നമ്മോട് പറയുന്നത്.
Next Story

RELATED STORIES

Share it