'മരമനുഷ്യന്' 15 ശസ്ത്രക്രിയകള്‍ വേണം: ഡോക്ടര്‍മാര്‍

ധക്ക: മരമനുഷ്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബംഗ്ലാദേശിലെ അബുല്‍ ബജന്ദറിന്(26) വൃക്ഷത്തിന്റെ തൊലി പോലെ കൈകാലുകളില്‍ വളരുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ 15ഓളം ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍.
ബജന്ദറിന്റെ വലതുകൈയില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അരിമ്പാറയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ധക്ക മെഡിക്കല്‍ കോളജ് ആശുപത്രി ഡയറക്ടര്‍ സാമന്ത ലാ സെന്‍ അറിയിച്ചു. 10 വര്‍ഷം മുമ്പാണ് ബജന്ദറിന്റെ കൈകളില്‍ അരിമ്പാറകള്‍ വളരാന്‍ തുടങ്ങിയത്.
അഞ്ചു കിലോയോളം ഭാരം വരുന്ന അരിമ്പാറകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കഴിഞ്ഞ മാസം ബജന്ദര്‍ ആശുപത്രിയിലെത്തി. ഏതാനും ഭാഗം മുറിച്ചുമാറ്റിയെങ്കിലും അരിമ്പാറയുടെ വളര്‍ച്ച പൂര്‍ണമായും നിര്‍ത്താന്‍ 15 ശസ്ത്രക്രിയകളെങ്കിലും വേണ്ടിവരുമെന്നും ഇതിന് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തെക്കന്‍ ജില്ലയായ ഖുല്‍നയാണ് ബജന്ദറിന്റെ ഗ്രാമം. എത്ര സമയമെടുത്താലും ചികില്‍സയുമായി മുന്നോട്ടുപോകുമെന്ന് ബജന്ദര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it