wayanad local

മരപ്പാലം പുഴയിലേക്കു വീണ് ഏഴു പേര്‍ക്കു പരിക്ക് ; വെള്ളം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി

കല്‍പ്പറ്റ: മരപ്പാലം തകര്‍ന്ന് പുഴയില്‍ വീണ് ആറു പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം ഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറുമ്പാലക്കോട്ട കുറുമണി പാലമാണ് തകര്‍ന്ന് വീണത്. കുറുമണി പള്ളിപ്പെരുന്നാള്‍ കഴിഞ്ഞു പോവുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം. നെടുമന അനൂപ് ജോസഫ് (24), മുഴയന്‍ കാട്ടില്‍ ലിന്‍സി കുര്യന്‍ (23),സനു ജോസഫ് (24),എലന്‍ മരിയ(10),അഖില്‍ തോമസ്(13,മിഥുന്‍ ടോം (10),അശ്വന്ത് സിബി(15) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ പാലത്തിന് മധ്യഭാഗത്ത് എത്തിയപ്പോള്‍ പാലം തകര്‍ന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയില്‍ വെള്ളം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പള്ളിക്കുന്ന്, എച്ചോം ഭാഗങ്ങളിലേക്ക് പോവുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ഏക ആശ്രയമായിരുന്നു ഈ പാലം. പാലം നിര്‍മിക്കണമെന്ന് കാലങ്ങളായി ആവശ്യമുന്നയിക്കുകയാണെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് നബാര്‍ഡിന്റെ പ്രത്യേക സ്‌കീമിലുള്‍പ്പെടുത്തി ഇവിടെ പാലം നിര്‍മിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പാലം തകര്‍ന്ന സാഹചര്യത്തില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പട്ടിരിക്കുകയാണ്.
വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് സ്‌കൂളിള്‍ പോവുന്നതിനായി അടിയന്തരമായി യുദ്ധകാലടിസ്ഥാനത്തില്‍ പാലം നിര്‍മിച്ചുനല്‍കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it