kozhikode local

മരണപ്പെട്ട നഴ്‌സിന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കണം: എസ്ഡിപിഐ

കോഴിക്കോട്: പേരാമ്പ്രയില്‍ നിപാ വൈറസ് ബാധിതരെ ചികില്‍സിച്ച നഴ്‌സ് മരണപ്പെട്ട സാഹചര്യത്തില്‍ കുടുംബത്തിനു 20 ലക്ഷം നഷ്ട്ടപരിഹാരം നല്‍കണമെന്നും കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സിക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
എസ്ഡിപിഐ സംഘം സന്ദര്‍ശികുന്നതു വരെ മരണ വീടുകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തിരിഞ്ഞു നോക്കാതിരുന്നത് അപലനപനീയമാണ്. സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. ജനങ്ങള്‍ ഭീതിയിലാണ്. ഭീതിയകറ്റാന്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ എസ്ഡിപിഐ വളണ്ടിയര്‍ സേന രൂപീകരിച്ചിട്ടുണ്ട്. രോഗികളുടെ ചികിത്സയില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ വീടുകള്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സന്ദര്‍ശിച്ചു. ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കമ്മന, ഹമീദ് കടിയങ്ങാട് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it