Second edit

മരണത്തെക്കാള്‍ ഭീകരം

ഇസ്സത്ത് ഫാത്തിമയുടെ ഖൂന്‍ ദിയ്ബാരവ് (കറകളവശേഷിപ്പിക്കാത്ത രക്തം) ഒരു ഡോക്യുമെന്ററിയാണ്. കശ്മീരില്‍ അപ്രത്യക്ഷരാവുന്ന മനുഷ്യരെക്കുറിച്ചുള്ള വേവലാതിയാണ് പ്രമേയം. ഒമ്പതുവര്‍ഷത്തെ നിരന്തരമായ ഗവേഷണ-പഠനങ്ങള്‍ക്കു ശേഷമാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. പഠനത്തിനും ചിത്രീകരണത്തിനും വേണ്ടി കശ്മീരിലുടനീളം അവര്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍, ഡല്‍ഹിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിച്ചപ്പോള്‍, ചിലര്‍ 'ദേശവിരുദ്ധം' എന്നാക്ഷേപിച്ച് പ്രതിഷേധം മുഴക്കുകയുണ്ടായി. ഇന്ത്യന്‍ പട്ടാളത്തെ താറടിച്ചുകാണിക്കുന്നു എന്നതാണ് അവരുടെ ആരോപണം.
എന്നാല്‍, പട്ടാളവും പോലിസും പിടിച്ചുകൊണ്ടുപോയതിനുശേഷം പിന്നീടൊരിക്കലും കുടുംബത്തിലേക്കു തിരിച്ചുവന്നിട്ടില്ലാത്ത ആയിരക്കണക്കിനു കശ്മീര്‍ യുവാക്കളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും വേവലാതികളുമാണ് ഈ ചലച്ചിത്രപ്രബന്ധം പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ എണ്ണായിരത്തിലേറെ ചെറുപ്പക്കാര്‍ ഇവ്വിധം ബലാല്‍ക്കാരേണ തിരോധാനം ചെയ്തിട്ടുണ്ടത്രെ. ഒരു രാജന്റെ തിരോധാനം കേരളത്തെ മുഴുവന്‍ എത്രമാത്രം ദുശ്ശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് നമുക്കറിയാം. അപ്പോള്‍ മകനെയും ഭര്‍ത്താവിനെയും പിതാവിനെയും കാമുകനെയും കാത്തിരിക്കുന്ന ആയിരങ്ങളുടെ കാര്യം പറയാനുണ്ടോ? മരണത്തെക്കാള്‍ ഭീകരമാണ് ഈ അവസ്ഥ.
Next Story

RELATED STORIES

Share it