Pathanamthitta local

മരണത്തില്‍ ദുരൂഹത : സീന്‍ ജോമോന്റെ കല്ലറ വീണ്ടും തുറന്നു



റാന്നി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സീന്‍ ജോമോന്റ് കല്ലറ വീണ്ടും തുറന്നു. റാന്നി അത്തിക്കയം മമ്മരപള്ളില്‍ ജേക്കബ് ജോര്‍ജിന്റെ മകന്‍ സിന്‍ ജോയുടെ മൃതദേഹമാണ് തിരുവോണ നാളില്‍ വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട്അത്തിക്കയം നിലക്കല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത കല്ലറയാണ് വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തുവാനായി തുറന്നത്. തിരുവല്ല ആര്‍ഡിഒ വി വിജയമോഹന്റെ സാന്നിധ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സീനിയര്‍ പോലിസ് സര്‍ജന്‍ രഞ്ജുവിന്റെ നേതൃത്വത്തിലാണ് റീ പോസ്റ്റ്മാര്‍ട്ടം നടന്നത്. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധാകരപിള്ള, അസിസ്റ്റന്റ് കലക്ടര്‍ ഷീല, റാന്നി തഹസീല്‍ദാര്‍ രാധാകൃഷ്ണന്‍ സ്ഥലത്ത് എത്തിയിരുന്നു.  രാവിലെ പതിനൊന്ന് മണിയോടെയാണ് കല്ലറയില്‍ നിന്നും സിന്‍ ജോയുടെ മതദേഹം പുറത്ത് എടുത്തത്. കല്ലറക്ക് സമീപം വച്ച് തന്നെ റീ പോസ്റ്റ്മാര്‍ട്ടം നടത്തി. പോലിസ് അന്വേഷണം ശരിയായ ദിശയിലല്ലന്നും തന്റെ മകന്റെ മരണത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ നിയമ പോരാട്ടം തുടരുമെന്നും സിന്‍ ജോയുടെ അച്ചന്‍ പറഞ്ഞു. കുറ്റക്കാരെ പുറത്ത് കൊണ്ടുവരുവാന്‍ തക്കതായ മൊഴികള്‍ കോടതിയില്‍ നല്‍കെേമന്ന് പൊതു പ്രവര്‍ത്തകനായ കമലാസനന്‍ നാരായണന്‍ പറഞ്ഞു. കോടതി ഇടപെടലിലൂടെ നടന്ന റീ പോസ്റ്റ് മാര്‍ട്ടത്തിലൂടെ സിന്‍ ജോയുടെ മരണത്തിന് പിന്നിലെ ദുരൂഹത അകലും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it