Sports

മരണഗ്രൂപ്പ് കടക്കാന്‍ കൊളംബിയ, പരാഗ്വേ, അമേരിക്ക

മരണഗ്രൂപ്പ് കടക്കാന്‍ കൊളംബിയ,  പരാഗ്വേ, അമേരിക്ക
X
Jermaine-Jones,-USA

ടൂര്‍ണമെന്റിലെ മരണഗ്രൂപ്പെന്നു വിലയിരുത്തപ്പെടുന്ന ഗ്രൂപ്പ് എയില്‍ നിന്ന് ആരൊക്കെ അടുത്ത റൗണ്ടിലേക്കു മുന്നേറുമെന്നു പ്രവചിക്കുക അസാധ്യം. കൊളംബിയ, പരാഗ്വേ, അമേരിക്ക, കോസ്റ്ററിക്ക എന്നിവരാണ് ഗ്രൂപ്പിലുള്ളത്.
ആതിഥേയരെന്ന നേരിയ മുന്‍തൂക്കം അമേരിക്കയ്ക്ക് ആശ്വാസമാവുമ്പോള്‍ കൊളംബിയ, പരാഗ്വേ എന്നിവരും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളായ കോസ്റ്ററിക്കയെ എഴുതിത്തള്ളാനാവില്ല. ലോകകപ്പി ല്‍ അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു.Rodriguez12312_2013621ap
ജര്‍മനിയുടെ മുന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമേരിക്ക ആക്രമണാത്മകശൈലിയുടെ വക്താക്കളാണ്. യുവത്വവും അനുഭവസമ്പത്തും ഒത്തുചേര്‍ന്നതാണ് അമേരിക്കന്‍ ടീം.
നിലവിലെ ഫോമും താരസമ്പത്തും വിലയിരുത്തുമ്പോള്‍ കൊളംബിയക്കാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം കല്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ലോകകപ്പിന്റെയും കോപയുടെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറിയെങ്കി ലും കൊളംബിയ ഇത്തവണ തയ്യാറെടുത്തു തന്നെയാണ് വരുന്നത്.
പ്രതിരോധാത്മക ഫുട്‌ബോളിനു പ്രാധാന്യം നല്‍കുന്ന ടീമുകളാണ് കോസ്റ്ററിക്കയും പരാഗ്വേയും. അമേരിക്കന്‍ ലീഗില്‍ കളിച്ചു പരിചയമുള്ള താരങ്ങളുണ്ടെന്നത് കോസ്റ്ററിക്കയ്ക്ക് പ്ലസ് പോയിന്റാണ്. പരാഗ്വേയാവട്ടെ തങ്ങളുടേതായ ദിവസം ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
ജെയിംസ് റോഡ്രിഗസ് (കൊളംബിയ)-2014 ലോകകപ്പിലെ മിന്നുംതാരമായിരുന്നു ജെയിംസ് റോഡ്രിഗസ്. കൊളംബിയയെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ലോകകപ്പിനുശേഷം റയല്‍ മാഡ്രിഡിലെത്തിയ റോഡ്രിഗസിന് പക്ഷെ ടീമില്‍ സ്ഥാനമുറപ്പിക്കാനായില്ല. കഴിഞ്ഞ സീസണില്‍ 17 മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചി ട്ടുള്ളൂവെങ്കിലും എട്ടു ഗോളുക ള്‍ നേടാന്‍ സാധിച്ചു.
ജെര്‍മെയ്ന്‍ ജോണ്‍സ് (അമേരിക്ക)-ടീമിനു മുഴുവന്‍ പ്രചോദനം നല്‍കാന്‍ മിടുക്കനാണ് ജെര്‍മെയ്ന്‍ ജോണ്‍സ്. കോച്ച് ക്ലിന്‍സ്മാന്റെ വിശ്വസ്തന്‍ കൂടിയാണ് ഈ മിഡ്ഫീല്‍ഡര്‍.
ദാരിയോ ലെസ്‌കാനോ (പരാഗ്വേ)-ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ നാലു ഗോളുകളുമായി ടോപ്‌സ്‌കോററാണ് ദാരിയോ ലെസ്‌കാനോ.
കെയ്‌ലര്‍ നവാസ് (കോസ്റ്ററിക്ക)-കഴിഞ്ഞ ലോകകപ്പിലെ മാസ്മരിക പ്രകടനത്തോടെയാണ് കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസ് ശ്രദ്ധേയനാവുന്നത്.
ലോകകപ്പിലെ പ്രകടനം താരത്തെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലെത്തിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it