ernakulam local

മരട് രാജ്യാന്തര മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി

മരട്: മരട് രാജ്യാന്തര മാര്‍ക്കറ്റിലെ മാലിന്യം അവിടെത്തന്നെ കുഴിയെടുത്ത് മൂടുന്നതിന് തീരുമാനമായെങ്കിലും ഇതേ വരെ മെല്ലെപോക്കു നയമാണ് അതോറിട്ടി സ്വീകരിക്കുന്നതെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടു. ഒരു എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു മാത്രമാണ് മാലിന്യം മൂടൂന്നതിനുള്ള പ്രാരംഭ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്.
സമീപവാസികളായ റസിഡന്‍സ് അസോസിയേഷന്റെ നിരവധി പരാതികള്‍ക്കു ശേഷം സ്ഥലം കലക്ടര്‍ സന്ദര്‍ശിക്കുകയും മാര്‍ക്കറ്റ് അധികാരികള്‍ക്ക് ഉടന്‍ തന്നെ മാലിന്യം മൂടുന്നതിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും മാര്‍ക്കറ്റിന്റെ വശങ്ങളില്‍ കാമറ സ്ഥാപിക്കാനും, റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനും നിര്‍ദേശിച്ചു. മാര്‍ക്കറ്റ് അതോറിറ്റി അധികൃതരുടെ കെടുകാര്യസ്ഥതകൊണ്ടു മാത്രമാണ് ഇത്രയുമധികം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ജനങ്ങള്‍ക്ക് ദുസഹകമായ അവസ്ഥയിലേക്ക് നീങ്ങാന്‍ കാരണമെന്ന് കലക്ടര്‍ പറഞ്ഞു. മാര്‍ക്കറ്റും പരിസരവുമെല്ലാം കാടുപിടിച്ചു ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
വൈദ്യുതി വിളക്കുകള്‍ കെ വി തോമസ് കേന്ദ്ര മന്ത്രിയായിരിക്കുമ്പോള്‍ ഇവിടെ നടത്തിയ രാജ്യാന്തര എക്‌സിബിഷനോടനുബന്ധിച്ചു തെളിഞ്ഞതല്ലാതെ പിന്നീടിങ്ങോട്ട് തെളിഞ്ഞ തേയില്ല. അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതാണ് പ്രധാന കാരണം.
ഏതായാലും സമീപവാസികള്‍ സമര പരിപാടികളുമായി മൂന്നോട്ട്‌പോവുന്നതിനാണ് തീരുമാനം. അതിനു മുന്നോടിയായാണ് കഴിഞ്ഞ ദിവസം നിനവ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it