ernakulam local

മരട് നഗരസഭ ചെയര്‍പെഴ്‌സണ്‍ തിരഞ്ഞെടുപ്പു കീറാമുട്ടിയില്‍; ഐ വിഭാഗം അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു



മരട്: നഗരസഭയിലെ ചെയര്‍പെഴ്‌സണ്‍ തിരഞ്ഞെടുപ്പു ചര്‍ച്ച കീറാമുട്ടിയായി അവശേഷിക്കുന്നു. ഇപ്പോഴത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുള്ള ചെയര്‍പെഴ്‌സനെ തീരുമാനിക്കുന്നതിനുള്ള ഡി സിസി യില്‍ നടന്ന ചര്‍ച്ചയാണ് കീറാമുട്ടിയായി നില്‍ക്കുന്നത്. കോണ്‍ഗ്രസിലെ ഐ വിഭാഗത്തിനെ യാതൊരു വിധത്തിലുള്ള നീക്കുപോക്കിനും അടുപ്പിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം .വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടു പോകുന്ന പ്രക്രിയയായ ഏകാതിപത്യ പ്രവണത തന്നെയാണ് ഇക്കുറിയുംഎ ഗ്രൂപ്പ് അവലംബിക്കുന്നത്. എ ഗ്രൂപ്പിലെ ചില നേതാക്കളുടെ ശാഠ്യമാണ് നഗരസഭ ഭരണം തന്നെ മാറ്റി മറിക്കുന്നതിനുഉതകുന്ന തരത്തിലേക്കെത്തിക്കുന്നത്.കെപിസിസിയുടെ തീരുമാനത്തെ അവഗണിച്ചു വിമതരായി ജയിച്ചു വന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയതും, ഐ വി ഭാഗത്തിനു നല്‍കാമെന്നേറ്റ വാഗ്ദാന ലംഘനവുമാണു കീറാമുട്ടിയായത്. കഴിഞ്ഞ പ്രഥമ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണം ഭൂരിപക്ഷം ലഭിക്കുന്നതിനായി ഐ വിഭാഗത്തിലെ പ്രഗത്ഭരായ നേതാക്കളെ ഗോദായിലിറക്കി ഭരണം പിടിച്ചപ്പോള്‍ അവര്‍ക്ക് സ്ഥാനമാനങ്ങള്‍ ഒന്നും നല്‍കാതെ നോക്കുകുത്തിയാക്കിയിരുത്തിയതും സ്ഥലം എംഎല്‍എ യുടെ ആശിര്‍വാദം ഇക്കൂട്ടര്‍ക്കുണ്ടായതായും, ഇക്കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ ഐ വിഭാഗം മല്‍സരിപ്പിച്ച ചെയര്‍പെഴ്‌സണ്‍ സ്ഥാനാര്‍ഥിയെ സ്ഥാനമാനങ്ങള്‍ മോഹികളായവര്‍ തോല്‍പിച്ചതുമെല്ലാം, മറന്നിട്ടില്ല എന്നും ഐ വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ജൂണ്‍ 20 നാണ് നഗരസഭ ചെയര്‍പെഴ്‌സന്‍ തിരഞ്ഞെടുപ്പു. അതിനു മുന്‍പു തീരുമാനത്തിലെത്തിയില്ലങ്കില്‍ നഗരസഭ ഭരണം കീറാമുട്ടിയാകും. ഇപ്പോഴത്തെകക്ഷി നില എല്‍ഡി എഫ് സ്വതന്ത്ര വനിത അടക്കം പതിനാറും, യുഡിഎഫിന് രണ്ടു കോണ്‍ഗ്രസ് വിമതരടക്കം പതിനേഴുമാണ് കക്ഷി നില.ഐ വിഭാഗത്തിന്റെ അഭിപ്രായങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഐ വിഭാഗം അംഗങ്ങള്‍ രാജിക്കൊരുങ്ങുമെന്നും അറിയുന്നു. ഇങ്ങിനെ വന്നാല്‍ യൂഡിഎഫ് ഭരണം തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണ്.
Next Story

RELATED STORIES

Share it